ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) ദോഹ: കണ്‍വൻഷൻ ഇന്ന് മുതൽ

ദോഹ: ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) ദോഹ കണ്‍വന്‍ഷന്‍ ജനുവരി 11 ബുധൻ മുതല്‍ 13 വെള്ളി വരെ ദോഹയിൽ നടക്കും.
ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 6.30ന് ഉണർവ് യോഗം ഐ ഡി സി സി കോംപ്ലക്സിലും (ടെന്റ്) വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 9.30ന് ഉപവാസ പ്രാർത്ഥന, വൈകിട്ട് 3.30ന് യുവജന സമ്മേളനം എന്നിവ ദി പെന്തെക്കൊസ്ത് മിഷൻ ചർച്ചിൽ (എൻ റ്റി സി) ഐ ഡി സി സി ബിൽഡിംഗ് നമ്പർ 3 ൽ നടക്കും.

News Middle Advt Banner

സീനിയർ ശുശ്രൂഷർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ഖത്തർ, യു.എ.ഇ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

News: Jerin Ottathengil

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading