*റാസ് അൽ ഖൈമയിൽ ഗോസ്പൽ ഫെസ്റ്റ് – വർഷിപ്പ് നൈറ്റ് ഡിസംബർ 24 ന്*

റാസ് അൽ ഖൈമയിലുള്ള ദൈവസഭകൾ ഒന്നിച്ചു ചേർന്ന് ഡിസംബർ 24 ശനിയാഴ്ച വൈകിട്ട് 7.30 ന് റാസ് അൽ ഖൈമ നകീലിൽ ഉള്ള ഇന്ത്യൻ അസോസിയേഷനിൽ ഗോസ്പൽ ഫെസ്റ്റ് & വർഷിപ്പ് നൈറ്റ് നടത്തും.

ഭാരതത്തിൽ സുവിശേഷത്തിൻറെ വിത്ത് പാകിയ വില്യം കേറി, ഭാരതത്തിൽ കടന്നു വന്നിട്ട് 230 വർഷം തികയുന്നതിനോടനുബന്ധിച്ചാണ് ഈ പ്രത്യേക യോഗം നടത്തുന്നത് . Hold the Rope എന്നതാണ് വിഷയം.

ടെന്റ് ഓഫ് ഗ്ലോറി സഭ പാസ്റ്റർ, റവ. ഡോ സജി N ജോയി ഉൽഘാടനം നിർവഹിക്കും .

ആഫ്രിക്കയിലും വടക്കേ ഇന്ത്യയിലും സുവിശേഷ ദൗത്യം നിർവഹിക്കുന്ന ലൈറ്റ് ദി വേൾഡ് മിഷൻസിന്റെ സ്ഥാപകനും പ്രസിഡന്റുമായ റവ. ഡോ. ജോസഫ് മാത്യു നേതൃത്വം നൽകുന്ന യോഗത്തിൽ ക്രിസ്തീയ സുവിശേഷ ദൗത്യ കേന്ദ്രികൃതമായ പ്രോഗ്രാമുകൾ ഉണ്ടായിരിക്കും.

ഗോസ്പൽ ഫെസ്റ്റിനു വേണ്ടി രൂപീകരിക്കപ്പെട്ട ഗോസ്പൽ ഫെസ്റ്റ് ക്വയർ ആരാധനക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading