30-ാമത് ചെറുവക്കൽ കൺവൻഷൻ നാളെ മുതൽ

വാർത്ത: ബ്ലസൻ ചെറുവക്കൽ

ചെറുവക്കൽ: ഐ.പി.സി വേങ്ങൂർ സെന്ററിന്റേയും കിളിമാനൂർ ഏരിയയുടേയും ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 30-ാമത് ചെറുവക്കൽ കൺവൻഷൻ നാളെ (18.12.2022) ആരംഭിക്കും. എട്ട് ദിവസങ്ങളിലായി ചെറുവക്കൽ ന്യൂ ലൈഫ് ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷൻ സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺസൻ ഡാനിയേൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സജോ തോണിക്കുഴി, അജി ആന്റണി, ജോൺസൻ മേമന, കെ.ജെ തോമസ്, തോമസ് മാമ്മൻ, ബാബു ചെറിയാൻ, സാബു സി.ബി, കെ.പി. ജോസ് എന്നിവർ വചന ശുശ്രൂഷ നിർവ്വഹിക്കും. ന്യൂ ലൈഫ് സിംഗേഴ്സ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് പൊതുയോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 23 വെള്ളി ഉച്ചയ്ക്ക് 2 മുതൽ സോദരി സമാജം വാർഷികവും, 24 ശനി രാവിലെ 9 മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിതരണോദ്ഘാടനവും, ഉച്ചയ്ക്ക് 2 മുതൽ സെന്റർ സണ്ടേസ്കൂൾ, പി.വൈ.പി.എ വാർഷികവും നടക്കും.

കൺവൻഷനോടനുബന്ധിച്ച് 1 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 25ന് സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading