ഐപിസി അടൂർ വെസ്റ്റ് സെന്റർ ഇവാഞ്ചിലിസം ബോർഡ് പരസ്യയോഗങ്ങൾ നടന്നു

അടൂർ : ഐപിസി അടൂർ വെസ്റ്റ് സെന്റർ ഇവാഞ്ചിലിസം ബോർഡിന്റെ നേതൃത്വത്തിൽ ഐപിസി തേപ്പുപാറ സഭയുടെ സഹകരണത്തോടെ തേപ്പുപാറയുടെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ (22/11/2022 ചൊവ്വാഴ്ച) രാവിലെ 9 മണി മുതൽ പരസ്യയോഗങ്ങളും ട്രാക്റ്റ് വിതരണവും നടന്നു.

വിവിധ സ്ഥലങ്ങളിൽ നടന്ന പരസ്യങ്ങളിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ്, പാസ്റ്റർ എ. സി ജോസ്, പാസ്റ്റർ ഷാജൻ എബ്രഹാം, പാസ്റ്റർ ജോസ് വർഗീസ്, പാസ്റ്റർ തോമസ് പണിക്കർ, പാസ്റ്റർ ജോൺസൺ ബെന്നി എന്നിവർ ദൈവവചനം സംസാരിച്ചു.

പരസ്യ യോഗങ്ങൾക്ക് ഇവാഞ്ചിലിസം ബോർഡ് കൺവീനർ പാസ്റ്റർ ജോജു ജോൺ സെന്റർ സെക്രട്ടറി പാസ്റ്റർ ബിജു കോശി എന്നിവർ നേതൃത്വം നൽകി.

ഐപിസി തേപ്പുപാറ സഭാ ശുശ്രൂഷകൻ പാസ്റ്റർ സൈമൺ തോമസ്, പാസ്റ്റർ മാത്തുക്കുട്ടിക്ക് കെ മാമ്മൻ, പാസ്റ്റർ അജി ഐസക്കും സഭയും പ്രാദേശിക ക്രമീകരണങ്ങൾ ചെയ്‌തു.

പ്രസ്തുത പരസ്യ യോഗങ്ങളിൽ സെന്ററിലെ പ്രാദേശിക സഭകളിലെ ശുശ്രൂഷകന്മാരും ദൈവം മക്കളും പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading