ക്രൂശിൽ മാത്രമായിരിക്കണം ദൈവമക്കളുടെ പ്രശംസ: പാസ്റ്റർ ജി ജെയം

ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് സെന്റർ കണ്‍വന്‍ഷൻ നാളെ സമാപിക്കും.

ദുബായ്: ദൈവമക്കൾ ആകുന്ന നമ്മുടെ പ്രശംസ ക്രൂശിൽ മാത്രമായിരിക്കണം എന്ന് റ്റി.പി.എം അസോസിയറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി ജെയം.
ദുബായ് അമേരിക്കൻ ഹോസ്പിറ്റലിന് സമീപമുള്ള അൽ നാസർ ലെഷർ ലാൻഡിൽ (ഐസ് റിങ്ക്) നടക്കുന്ന ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് സെന്റർ കണ്‍വന്‍ഷന്റെ രണ്ടാം ദിനത്തിലെ രാത്രി യോഗത്തിൽ 1 കൊരിന്ത്യർ 1:18 ആധാരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രൂശിന്റെ ഉപദേശം സീയോനായും പുതിയ യെരുശലേമിനായും ഒരുക്കുന്നു എന്ന് പാസ്റ്റർ ജി ജെയം പറഞ്ഞു.

ഇന്നലെ പകൽ നടന്ന പൊതുയോഗത്തിൽ പാസ്റ്റർ തോമസ് ജോർജ് (ഖത്തർ) പ്രസംഗിച്ചു. സുവിശേഷ പ്രവർത്തകർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. വൈകിട്ട് മൂന്നിന് എം ഇ സി സ്ക്രിപ്ചർ സ്കൂൾ ടീച്ച്യസ്‌ മീറ്റിംഗും നടന്നു.

ഇന്ന് രാവിലെ ഒൻപതിന് പൊതുയോഗവും രാത്രി ഏഴിന് സുവിശേഷ പ്രസംഗവും സമാപന ദിവസമായ നാളെ ഞായറാഴ്ച രാവിലെ ഒൻപതിന് ഗൾഫ് രാജ്യങ്ങളിലെ റ്റി പി എം സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും ദുബായ് അൽ നാസർ ലെയ്‌സർലാൻഡിലും (ഐസ് റിങ്ക്) ഇന്ന് രാവിലെ ഒൻപതിന് ഉപവാസ പ്രാർത്ഥന അൽ നാസർ ലെയ്‌സർലാൻഡിലെ നഷ്വാൻ ഹാളിലും വൈകിട്ട് മൂന്നിന് കാത്തിരിപ്പ് യോഗം ഹോളി ട്രിനിറ്റി ചർച്ച് ഹാളിലും (#3) യുവജന സമ്മേളനം ഹോളി ട്രിനിറ്റി ചർച്ച് ഹാളിലും (#4) നടക്കും.

വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading