ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പ് ഒരുക്കുന്ന ‘പ്രാർത്ഥനാസംഗമം’ ഒക്ടോബർ 8 നാളെ

വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

ഷാർജ: പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന 12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ (ഒക്ടോബർ 8 ശനിയാഴ്ച) രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ (യു. എ. ഇ സമയം) നടക്കും.
പാസ്റ്റർ സുനി ഐക്കാട് , പാസ്റ്റർ അഭിമന്യു അർജുനൻ ,പാസ്റ്റർ റെനി ചാക്കോ , ഡോ അനു കെന്നത്ത്, പാസ്റ്റർ ജെ. വിൽ‌സൺ , പാസ്റ്റർ ജോർജ് വർഗീസ് എന്നിവർ ദൈവ വചനം ശുശ്രൂഷിക്കുകയും പാസ്റ്റർ ജയ്ലാൽ ലോറൻസ്, പാസ്റ്റർ സുനിൽ ജോയൽ ദാസ് ,ബ്രദർ ബിനോയ്‌ ലുക്കാസ്,പാസ്റ്റർ ബിനു ജോസഫ്,ബ്രദർ ജീവൻ ജിജി തോമസ് എന്നിവർ ആരാധനക്ക് നേതൃത്വം നൽകും.
രാജ്യങ്ങൾക്ക് വേണ്ടിയും ( Pray for Nations ) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും.

Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.