‘മധുരയിലെ മധുര ഗായകൻ’ ഇവാ. എം ഇ ചെറിയാന്റെ മകൻ ജെയിംസ് ചെറിയാന്റെ സംസ്കാരം ഇന്ന്

മധുര: ക്രൈസ്തവ ഗാന കൈരളിക്ക് ഒരിക്കലും മറക്കുവാൻ കഴിയാത്തതും അനേക ഗാനങ്ങൾ സംഭാവന നൽകിയ ഇവാ എം ചെറിയാന്റെ മകൻ ജെയിംസ് ചെറിയാൻ (76) ഒക്ടോബർ 3 ന് മധുര അപ്പോളോ ഹോസ്പിറ്റിലിൽ വച്ച് ഹൃദയഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് രാവിലെ 9 ന് മധുര ഗോസ്പൽ ഹാൾ അസംബ്ലിയുടെ നേതൃത്വത്തിൽ ബൈബിൾ ഭവനിലും തുടർന്ന് മധുര തത്തനെരിൽ ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ: പരേതയായ സൂസി ജെയിംസ്. മകൻ: വിജു ചെറിയാൻ (ഡാളസ്, യു എസ് എ). മരുമകൾ: മാലിസ വിജു (ഡാളസ്, യു എസ് എ).

സഹോദരങ്ങൾ: ഗ്രേസ് സാമുവേൽ (സെക്കന്ദരാബാദ്), മേഴ്‌സി ചെറിയാൻ (ജോദ്പുർ),
പരേതയായ ജോയ്‌സ് മാത്യു (കോയമ്പത്തൂർ), ജോൺസ് ചെറിയാൻ (മധുര), റ്റൈറ്റ്‌സ് ചെറിയാൻ (ഡാളസ്), പരേതനായ തോമസ് ചെറിയാൻ (പുനലൂർ), പരേതനായ ജോസ് ചെറിയാൻ (ഡാളസ്).

-ADVERTISEMENT-

-ADVERTISEMENT-

You might also like