പാസ്റ്റർ തോമസ്‌ വർഗീസ് (56) അക്കരെനാട്ടിൽ

റാന്നി : കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ഇടമുറി ചരിവുപറമ്പിൽ സി . വി തോമസിന്റെ (കുഞ്ഞുട്ടി ) മകൻ കണ്ണമം ശരോൻ ഫെല്ലോഷിപ്പ് സഭാ ശുശ്രൂഷകൻ പാസ്റ്റർ തോമസ്‌ വർഗീസിന്റെ (സണ്ണി – 56) സംസ്കാരം നാളെ 20 ചൊവ്വാഴ്ച രാവിലെ 7:30 ന് ഇടമുറിയിലെ ഭവനത്തിൽ ആരംഭിച്ചു തുടർന്ന് 9 മണിക്ക് ഇടമൺ ശരോൻ സഭയിൽ തുടർ ശുശ്രൂഷകൾക്ക് ശേഷം 12:30ന് ഇടമൺ ശരോൻ സെമിത്തെരിയിൽ നടക്കും. ചില ദിവസങ്ങൾക്കു മുൻപ് തന്റെ മാതാവ് മോളി തോമസിന്റെ(81 ) സംസ്കാരം നടക്കുമ്പോൾ,ശാരീരിക അസ്വസ്‌ഥതയാൽ പാസ്റ്റർ തോമസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നതിന്നാൽ, ശുശ്രൂഷയിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് ആശുപത്രിയിൽ വച്ചാണ് താൻ മരിക്കുന്നത്.
ഭാര്യ: മിനി ( പെരുംമ്പാവൂർ വെള്ളാഞ്ഞിൽ കുടുംബാംഗം ), മക്കൾ : ഐഡാ തോമസ്‌, അലെൻ തോമസ്‌,(ഇരുവരും ദുബായ്) മരുമകൻ : റ്റിറ്റോ( ദുബായ്)

 

-Advertisement-

You might also like
Comments
Loading...