ഡയാന സണ്ണി (19) യു.കെയിൽ മരണമടഞ്ഞു

ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്റിലെ ബാങ്കറിൽ 19 വയസുള്ള ഡയാന സണ്ണി മരണമടഞ്ഞു. ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി മരണം സംഭവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. തയ്യില്‍ സണ്ണി – ആന്‍സി ദമ്പതികളുടെ മകളാണ്. സംഭവ സമയത്ത് മാതാവ് മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. പിതാവ് സണ്ണി മൂത്ത മകനുമായി പുറത്ത് പോയ സമയമാണ് സംഭവം നടന്നത്.

മാതാവ് ആന്‍സി ഡ്യുട്ടിയ്ക്ക് പോകുവാനായി ഇറങ്ങുന്നതിനു മുന്നേ യാത്ര പറയാന്‍ മകളെ നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

ഡെന്നിസ്, മെര്‍ലിന്‍ എന്നിവര്‍ സഹോദരങ്ങള്‍ ആണ്. ശവസംസ്‌കാരം പിന്നീട്. ദുഃഖർത്താരായ കുടുംബംഗാങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-Advertisement-

You might also like
Comments
Loading...