സി ഇ എം ലഹരിവിരുദ്ധ സന്ദേശ റാലി നടന്നു

തിരുവല്ല: സി ഇ എം ജനറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരസ്യയോഗവും സംഗീത വിരുന്നു കൊല്ലം ജില്ലയിലെ കാരാളിമുക്ക് തോപ്പിൽ മുക്ക് ,കോവൂർ കോളനി, തേവലക്കര , കാട്ടുകുളം, താഴെമുക്ക് , തേവലക്കര തെരുവ് ,മൈനാഗപ്പള്ളി എന്നിവിടങ്ങളിൽ പാസ്റ്റർമാരായ ടി ഐ എബ്രഹാം , വി എം ജേക്കബ്, ജോമോൻ ജോസഫ് , സാംസൺ പി തോമസ് ,കെ ജെ ജോബ്,ജോമോൻ ജെ ,ഷാജൻ കുര്യൻ ,സിസ്റ്റർ സിബി മാത്യു എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ഹാബേൽ പി ജെ ഗാനങ്ങൾ ആലപിച്ചു. സി ഇ എം ശൂരനാട് റീജിയണുമായി സഹകരിച്ചാണ് റാലി നടത്തിയത്. പാസ്റ്റർമാരായ ജോസ് ജോർജ്, വിൻസൻറ് മാത്യു, ബ്രദർ ജെഫിൻ ജെയിംസ്, റീജിയൺ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.