നൈജീരിയയിൽ വൈദികരെ തട്ടിക്കൊണ്ടുപോയി

KE NEWS Desk | London, UK

ക​​​​ന​​​​ഡു: നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലെ എ​​​​ഡോ​​​​യി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്ക വൈ​​​​ദി​​​​ക​​​​രെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി. ഉ​​​​റോ​​​​മി​​​​യി​​​​ലെ സെ​​​​ന്‍റ് പാ​​​​ട്രി​​​​ക് ക​​​​ത്തോ​​​​ലി​​​​ക്ക പ​​​​ള്ളി​​​​യി​​​​ലെ ഫാ. ​​​​പീ​​​​റ്റ​​​​ർ ഉ​​​​ഡോ​​​​യെ​​​​യും ഉ​​​​ഗ്ബോ​​​​ഹ​​​​യി​​​​ലെ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് റി​​​​ട്രീ​​​​റ്റ് സെ​​​​ന്‍റ​​​​റി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഫാ. ​​​​ഫി​​​​ലേ​​​​മോ​​​​ൻ ഒ​​​​ബോ​​​​യെ​​​​യു​​​​മാ​​​​ണ് ശ​​​​നി​​​​യാ​​​​ഴ്ച ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്.

ബെ​​​​നി​​​​ൻ-​​​​എ​​​​ക്പോ​​​​മ എ​​​​ക്സ്പ്ര​​​​സ്‌​​​​വേ​​​​യി​​​​ൽ ഇ​​​​വ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന കാ​​​​ർ സാ​​​​യു​​​​ധ​​​​സം​​​​ഘം ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ബെ​​​​നി​​​​നി​​​​ൽ ഒ​​​​രു പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ശേ​​​​ഷം ഉ​​​​റോ​​​​മി​​​​യി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു വൈ​​​​ദി​​​​ക​​​​ർ. ക​​​​ത്തോ​​​​ലി​​​​ക്ക വൈ​​​​ദി​​​​ക​​​​ർ​​​​ക്കെ​​​​തി​​​​രേ എ​​​​ഡോ​​​​യി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം പ​​​​തി​​​​വാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച​​​​യാ​​​​ണ് ഫാ. ​​​​ക്രി​​​​സ്റ്റ​​​​ഫ​​​​ർ ഒ​​​​ഡി​​​​യ എ​​​​ന്ന ക​​​​ത്തോ​​​​ലി​​​​ക്ക വൈ​​​​ദി​​​​ക​​​​നെ സാ​​​​യു​​​​ധ​​​​സം​​​​ഘം ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

വൈ​​​​ദി​​​​ക​​​​രെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ വി​​​​വ​​​​രം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച എ​​​​ഡോ​​​​യി​​​​ലെ പോ​​​​ലീ​​​​സ് ത​​​​ല​​​​വ​​​​ൻ, ഫാ. ​​​​അ​​​​മോ​​​​സ് അ​​​​ബ്ഹു​​​​ലി​​​​മാ​​​​ൻ എ​​​​ന്ന വൈ​​​​ദി​​​​ക​​​​ൻ സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​ വൈ​​​​ദി​​​​ക​​​​രെ കാ​​​​ണാ​​​​താ​​​​യ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും പ​​​​റ​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ തി​​​​ങ്ക​​​​ളാ​​​​ഴ്ച ഫാ. ​​​​ഇ​​​​മ്മാ​​​​നു​​​​വേ​​​​ൽ സി​​​​ലാ​​​​സ് എ​​​​ന്ന വൈ​​​​ദി​​​​ക​​​​നെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​താ​​​​യി ക​​​​ഫ​​​​ൻ​​​​ചാ​​​​ൻ രൂ​​​​പ​​​​ത പ​​​​റ​​​​ഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.