പരിസ്ഥിതി പ്രവര്‍ത്തി സൂചികയില്‍ ഇന്ത്യ 180 ാം സ്ഥാനത്ത്

180 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ലോക പരിസ്ഥിതി പ്രവര്‍ത്തി സൂചികയില്‍ ഏറ്റവും ഒടുവിലായി ഇന്ത്യ. സൂചികയില്‍ 180ാം സ്ഥാനമാണ് ഇന്ത്യക്ക്. 18.9 പോയിന്റോടെയാണ് എല്ലാ രാജ്യങ്ങള്‍ക്കും പിന്നിലായി ഇന്ത്യ നില്‍ക്കുന്നത്. 2012 ല്‍ 179ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2020 ല്‍ 168ാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ 2021 ല്‍ 177ാം സ്ഥാനത്തായി. ഇപ്പോള്‍ .6 പോയിന്റ് കുറഞ്ഞാണ് ഏറ്റവും പിന്നിലായത്.
‌ഡെന്‍മാര്‍ക്കാണ് ഏറ്റവും സുസ്ഥിര രാജ്യമായി പട്ടികയില്‍ ഒന്നാമത്. രാജ്യത്തിന്റെ കാലാവസ്ഥാ നയം, ആവാസവ്യവസ്ഥയുടെ ഉണര്‍വ്, പരിസ്ഥിതിയുടെ ആരോ​ഗ്യ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക കണക്കാക്കുന്നത്. വായു മലിനീകരണം, ജല മലിനീകരണം തുടങ്ങിയവയും സൂചിക തയ്യാറാക്കുന്നതില്‍ പരി​ഗണിക്കും. ആവാസ വ്യവസ്ഥയുടെ ഉണര്‍വിന് സൂചികയില്‍ ഇന്ത്യക്ക് 19.3 പോയിന്റാണ്. കഴിഞ്ഞ രണ്ട് ദശകമായി ഇക്കാര്യത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 2 പോയിന്റാണ്.
ഡെന്‍മാര്‍ക്ക്, യുകെ, ഫിന്‍ലന്‍ഡ്, മാള്‍ട്ട, സ്വീഡന്‍, എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്. ഒന്നാം സ്ഥാനത്തുള്ള ഡെന്‍മാര്‍ക്ക് 77.9പോയിന്റിന്റെ നിലവാരത്തിലാണെങ്കില്‍ 180ാം സ്ഥാനത്തുള്ള ഇന്ത്യക്ക് 18.9 പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading