പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 47-മത് ബിരുദദാന സമ്മേളനം നടന്നു
തിരുവല്ല: പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 47-മത് ബിരുദദാന സമ്മേളനം (ഗ്രാഡുവേഷൻ) മെയ് 24 ചൊവ്വാഴ്ച നടന്നു. സെമിനാരി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രൊഫസർ ഡോ.സൈമൺ ബർന്നബാസ് മുഖ്യ സന്ദേശം നൽകി. ഡോ. സി.റ്റി ലൂയിസ് കുട്ടി, ഡോ. സുബ്രോ ശേഖർ സർക്കാർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.അലക്സ്സാണ്ടർ എ.ഫിലിപ്പ്, ഡോ.ജേക്കബ് തോമസ്, പി. എസ് ചെറിയാൻ, വർഗീസ് ഫിലിപ്പ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു. ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി പ്രിൻസിപ്പൽ ഡോ.ജയ്സൺ തോമസ് ബിരുദദാന സമ്മേളനത്തിന് നേതൃത്വം നൽകി. എം.ടി എച്ച്, എം.ഡിവ്, ബിടിഎച്ച്, ബി എ, ബി.മിൻ എന്നീ കോഴ്സുകളിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, നേപ്പാളിൽ നിന്നുമുള്ള എൺപത്തിരണ്ട് വേദവിദ്യാർത്ഥികൾ ഗ്രാജുവേറ്റ് ചെയ്തു. 2022-23 അധ്യായന വർഷത്തെക്കുള്ള ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കും എന്ന് പ്രിൻസിപ്പൽ അറിയിച്ചു.