ഐ. പി. സി ഉപ്പുതറ 31- മത് സെന്റർ കൺവൻഷൻ മെയ്‌ 12 മുതൽ

ഉപ്പുതറ : ഐ. പി. സി ഉപ്പുതറ 31- മത് സെന്റർ കൺവൻഷൻ മെയ്‌ 12 മുതൽ 15 വരെ ഉപ്പുതറ ബെഥേൽ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ 9 മണിവരെയാണ് യോഗങ്ങൾ നടക്കുന്നത്. ഐ. പി. സി ഉപ്പുതറ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി വർക്കി ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ ജോയി പാറയ്ക്കൽ, പാസ്റ്റർ വർഗീസ് എബ്രഹാം(രാജു മെത്ര), പാസ്റ്റർ തോമസ് ഫിലിപ്പ് വെണ്മണി എന്നിവർ ദൈവവചനം സംസാരിക്കും.അമെയ്സിംഗ് വോയിസ്‌ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

News Middle Advt Banner

കൺവൻഷനോടനുബന്ധിച്ച് ശനിയാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ സെന്റർ ശുശ്രൂഷക കുടുംബസംഗമവും, ഉച്ചക്കഴിഞ്ഞ് 2 മണിമുതൽ 4 മണിവരെ പിവൈപിഎ വാർഷിക മീറ്റിങ്ങും ഉണ്ടായിരിക്കുന്നതാണ്. ഞാറാഴ്ച്ച നടക്കുന്ന സംയുക്ത സഭായോഗത്തോടെ സെന്റർ കൺവൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading