പാസ്റ്റർ സതീഷ് മാത്യു ദുബായ് ഐ.പി.സി ഫിലദൽഫിയ സഭയുടെ ശുശ്രൂഷകനായി നിയമിതനായി

ദുബായ്: ഐ.പി.സി ഫിലദൽഫിയ ദുബായ് സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ സതീഷ് മാത്യു നിയമിതനായി. മലപ്പുറം ജില്ലയിലെ ചുങ്കത്തറയിൽ കുഴിപ്പതാലിൽ കെ.സി മാത്യു – അന്നമ്മ ദമ്പതികളുടെ മകനാണ്. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ബി.എ, മദ്രാസ് സർവ്വകലാശാലയിൽ നിന്നും എം.എ, തിരുവല്ല ഗോസ്പൽ ഫോർ ഏഷ്യാ ബിബ്ലിക്കൽ സെമിനാരിയിൽ നിന്നും M.DIV, കോട്ടയം IBTS സെമിനാരിയിൽ നിന്നും ഡോക്ടർ ഓഫ് മിനിസ്ട്രി (D. Min) യും കരസ്ഥമാക്കിയ ഇദ്ദേഹം തിരുവല്ല, കർണാടകയിലെ തുംങ്കൂർ, പാലക്കാട്, നിലമ്പൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ജിൻസി മാത്യു
മക്കൾ: സ്റ്റെഫാൻസൺ മാത്യു, സ്റ്റെഫിൻ മാത്യു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading