സീനായി വോയിസ്‌ ഒരുക്കുന്ന സംഗീതസന്ധ്യ നാളെ സ്വിണ്ടനിൽ

KE News Desk | London, UK

സ്വിണ്ടൻ(യു.കെ): സിനായ് മിഷൻ സഭയുടെ ആഭിമുഖ്യത്തിൽ സിനായ് വോയ്സിന്റെ ആറാമത് ഗാനസന്ധ്യയും, സുവിശേഷയോഗവും നാളെ (ശനിയാഴ്ച്ച)  വൈകിട്ട് 5.30 – 8.30 വരെ സ്വിണ്ടനിൽ നടത്തപ്പെടുന്നു. യു.കെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഗായകർ അണിനിരക്കുന്ന ഈ ഗാനസന്ധ്യ, കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ നടന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒത്തിരി പുതുമകളോടുകൂടെ ആയിരിക്കും. സിനായ് വോയ്സിന്റെ ബി ടീമായ (Sinai Voice “Seraphians”) ന്റെ അരങ്ങേറ്റമുണ്ടായിരിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.

ഐ.പി.സി.യു.കെ. ആൻഡ് അയർലണ്ട് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ബാബു സക്കറിയ ഉത്‌ഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ യു.കെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും ജാതി, മത, ഭേതമെന്യേ ജനങ്ങൾ പങ്കെടുക്കും. ഈ ഗാനസന്ധ്യക്കു പാസ്റ്റർ സീജോ ജോയ്, സ്‌റ്റീഫൻ ഇമ്മാനുവൽ തുടങ്ങിയവർ നേതൃത്വം നൽകും. ക്രൈസ്തവ എഴുത്തുപുര, രഹബോത്ത് മീഡിയ എന്നീ മാധ്യമങ്ങൾ ഈ പരിപാടിയുടെ മാധ്യമ പങ്കാളികളാകും. തത്സമയ സംപ്രേക്ഷണം ക്രൈസ്തവ എഴുത്തുപുരയിൽ ഉണ്ടായിരിക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading