സുവിശേഷവുമായി വെയിൽസിന്റെ തെരുവുകളിൽ ടാബർനാക്കിൾ പെന്തക്കോസ്ത് സഭ

KE News Desk l London, UK

കാർഡിഫ് / (യു കെ): വെയിൽസിൽ ശക്തമായി വളർന്നുകൊണ്ടിരിക്കുന്ന മലയാളം പെന്തകോസ്ത് സഭയായ ടാബർനാക്കൽ പെന്തകോസ്ത് സഭയുടെ ഇവാഞ്ചലിസം ബോർഡിന്റെ നേതൃത്വത്തിൽ ഏപ്രിൽ 16 ശനിയാഴ്ച ന്യൂപോർട്ട് സിറ്റി സെന്ററിന്റെ വിവിധ ഭാഗങ്ങളിൽ അനുഗ്രഹിക്കപ്പെട്ട നിലയിൽ പരസ്യയോഗം സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളുമായ അനേകരോട് സുവിശേഷം പറയുകയും ട്രാക്ടുകൾ വിതരണം ചെയ്യുകയും ചെയ്തു. പാസ്റ്റർ ലിജിൻ രാജൻ ദൈവവചനം സംസാരിച്ച യോഗങ്ങളിൽ ടാബർനാക്കൽ പെന്തകോസ്ത് ചർച്ച് ക്വയർ ഗാനശുശ്രുഷകൾക്ക്‌ നേതൃത്വം നൽകി. സഭാ സീനിയർ ശുശ്രുഷകൻ പാസ്റ്റർ പ്രിൻസ് പ്രയ്‌സൺ ഇവഞ്ചലിസം ബോർഡ്‌ കോർഡിനേറ്റർമാരായ കെവിൻ ജെയിംസ്, ദീപ സൻസൺ എന്നിവർ യോഗങ്ങൾക്ക് നേതൃത്വ നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading