ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്ററിനു പുതിയ നേതൃത്വം

KE News Desk I Manama, Bahrain


ബഹ്‌റൈൻ: ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ‌ ചാപ്റ്റർ 2022 – 2023 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ ജെയ്സൺ കുഴിവിള, പാസ്റ്റർ ടൈറ്റസ് ജോൺസൻ (Senior Ex-Officials), ബ്രദർ തോമസ് ജോസഫ് (പ്രസിഡന്റ്), ബ്രദർ തോംസൺ എബ്രഹാം (വൈസ് പ്രസിഡന്റ് – പ്രോജെക്ടസ്), ബ്രദർ സാം സജി (വൈസ് പ്രസിഡന്റ് – മീഡിയ), ബ്രദർ ബിനോയ് ജോസഫ് (സെക്രട്ടറി), ബ്രദർ ജിബിൻ മാത്യു (ജോയിന്റ് സെക്രട്ടറി), ബ്രദർ ജോജു ജോസഫ് (ട്രഷറാർ), ബ്രദർ ജോബി അലക്സാണ്ടർ (ജോയിന്റ് ട്രഷറാർ), ബ്രദർ ബ്ലെസ്സൺ ഡാനി (മീഡിയ കോർഡിനേറ്റർ), ബ്രദർ മനോജ് തോമസ് (അപ്പർ റൂം & മിഷൻ കോർഡിനേറ്റർ), ബ്രദർ റോബിൻ ജോൺ (ഇവാഞ്ചലിസം കോർഡിനേറ്റർ), ബ്രദർ യോഹന്നാൻ പാപ്പച്ചൻ, ബ്രദർ ജെഫിൻ ജോയ്, ബ്രദർ ജോബിൻ രാജു, ബ്രദർ സുബിൻ തങ്കച്ചൻ, ബ്രദർ ഷിബു ടോംസ്, ബ്രദർ സജി പി തോമസ്, ബ്രദർ ബിജു വർഗീസ് (മെംബേർസ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.
മാർച്ച് 22ന് ചാപ്റ്റർ പ്രസിഡന്റ് ബ്രദർ യോഹന്നാൻ പാപ്പച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി മീറ്റിങിൽ ക്രൈസ്തവ എഴുത്തുപുര ജോയിന്റ് സെക്രട്ടറി (Media) ബ്രദർ ജിൻസ് മാത്യു പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കുകയും, പാസ്റ്റർ ജെയ്സൺ കുഴിവിള അനുഗ്രഹ പ്രാർത്ഥന നിർവ്വഹിക്കുകയും ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading