വേങ്ങൂർ: പെന്തക്കോസ്ത് യുവജന സംഘടന (പി. വൈ. പി. എ.) വേങ്ങൂർ സെൻ്ററിൻ്റെ 2022 – 25 വർഷങ്ങളിലെ ഭരണസമിതിയുടെ പ്രവർത്തനോത്ഘാടനവും സഹായ വിതരണവും ഏപ്രിൽ 10 ഞായറാഴ്ച്ച വൈകിട്ട് വേങ്ങൂർ ഐ. പി. സി. ബെഥേൽ സഭയിൽ വെച്ച് നടന്നു. ന്യൂ ലൈഫ് സെമിനാരി ഫൗണ്ടർ പ്രസിഡൻ്റ് പാസ്റ്റർ ജോൺസൺ ഡാനിയേൽ ഉത്ഘാടനം നിർവ്വഹിച്ചു. പി. വൈ. പി. എ. സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഷിബിൻ ജി. സാമുവൽ മുഖ്യസന്ദേശം നൽകി. ന്യൂ ലൈഫ് സെമിനാരി കോ-ഫൗണ്ടർ സിസ്റ്റർ ലിസ്സി ജോൺസൺ ഫണ്ട് ഉത്ഘാടനം നിർവ്വഹിച്ചു. കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. വൈസ് പ്രസിഡൻ്റുമാരായ ബ്ലെസ്സൻ ബാബു, ബ്ലെസ്സൻ മാത്യു, ജോയൻ്റ് സെക്രട്ടറി ജോയൽ റെജി എന്നിവർ ആശംസകൾ അറിയിച്ചു.
ഇവാ ഇസ്മായിൽ സി. എ. (പ്രസിഡൻ്റ്), പാസ്റ്റർ മനോജ് കെ. സി., ഇവാ: ജോൺസൺ ജെ. (വൈസ് പ്രസിഡൻ്റുമാർ), ജെറിൻ ജി. ജെയിംസ് (സെക്രട്ടറി), ഇവാ: റോബിൻസൺ എം. ബി., സാമുവൽ പി. ബാബു (ജോയൻ്റ് സെക്രട്ടറിമാർ), എബിൻ ഷിബു (ട്രഷറാർ), ജീനു എസ്. (പബ്ലിസിറ്റി കൺവീനർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.


- Advertisement -

Comments are closed.