അഗാപ്പെ ഇന്റർനാഷണൽ മിഷൻ പാർട്ട്നേഴ്‌സ് കോൺഫ്രൻസ്സും വെബ്സൈറ്റ് ഉത്ഘാടനവും

പത്തനംതിട്ട: കൊടുമൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഗപ്പെ ഇന്റർനാഷണൽ മിഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ പാർട്ട്നേഴ്‌സ് കോൺഫ്രൻസ്സും, വെബ്സൈറ്റ് ഉത്ഘാടനവും മാർച്ച്‌ 12 ശനി സൂം ആപ്ലിക്കേഷനിലൂടെ നടന്നു. സമ്മേളനത്തിൽ 13 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
അഗപ്പെ ഒരു വിരൽ തുമ്പിലേക്ക് എത്തിക്കുവാനുള്ള ശ്രമം എന്നോണം അഗപ്പെ പുറത്തിറക്കിയ വെബ്സൈറ്റ് ബ്രോ. മാത്യു ജോൺ ഈശോ (ദുബായ് )നിർവഹിച്ചു. മാത്രമല്ല AIM പുറത്തിറക്കിയ “വഴികാട്ടി ” എന്ന മാഗസിന്റെ പ്രകാശനവും പ്രസ്തുത സമ്മേളനത്തിൽ പാ. ഗർസിം പി ജോൺ, (ദുബായ് ) നിർവഹിച്ചു.

AIM 2022-23 പ്രവർത്തന പദ്ധതികളെ പദ്ധതികളെക്കുറിച്ച് ഷാജു ജോൺ, (ഖത്തർ )വിവരിച്ചു. ഐജൻ സോഫ്റ്റ്‌വെയർ തലവൻ ടിം തോമസ്, യു.എ. ഇ കോർഡിനേറ്റർ ജോൺസൻ എബ്രഹാം എന്നിവർ സമ്മേളനത്തിനു ആശംസകൾ അറിയിച്ചു. ജോസഫ് ജെയിംസ് (പവർവിഷൻ ക്വയർ അംഗം) ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ എബി കെ ബെൻ (ക്യാനഡ ) സമാപന പ്രാർത്ഥനയും നടത്തി.
യോഗനന്തരം അഗപ്പെ നോർത്ത് ഇന്ത്യൻ യാത്ര വിവരണം വീഡിയോയിലൂടെ പ്രദർശിപ്പിച്ചു. അഗപ്പെ പ്രഥമ പാർട്ണർസ് സമ്മേളനത്തിന് AIM ഓഫീസ് ടീം അംഗങ്ങൾ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading