റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ നാളെ സമാപിക്കും

KE News Desk l London, UK

ചെന്നൈ: ദൈവമക്കൾ സ്തോത്രത്തോട് ദൈവസന്നിധിയിൽ അടുത്ത് വരണമെന്ന് ദി പെന്തെക്കൊസ്ത് മിഷൻ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ്. ചെന്നൈ സാർവ്വദേശീയ കൺവൻഷന്റെ നാലാം ദിനം രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു. നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ദൈവത്തിൽ മാത്രമാണെന്ന് പാസ്റ്റർ എം റ്റി തോമസ് പറഞ്ഞു. ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു നേതൃത്വം നൽകി.
താമ്പരത്തിന് സമീപം ഇരുമ്പല്ലിയൂർ സഭാ ആസ്ഥാനത്ത് നടക്കുന്ന കൺവൻഷന്റെ സമാപന ദിവസമായ നാളെ രാവിലെ സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷയും നടക്കും.
തിങ്കളാഴ്ച രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും സഭയുടെ വാർഷിക ജനറൽബോഡി യോഗവും നടക്കും.
സർക്കാരിന്റെ കോവിഡ് മാനദണ്ഡം പ്രകരമാണ് യോഗങ്ങൾ. വിവിധ ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കുന്നത്.
സഭയുടെ മറ്റു സാർവ്വദേശീയ (അന്തർദേശീയ) കൺവൻഷനുകൾ കേരളത്തിൽ കൊട്ടാരക്കരയിലും അമേരിക്കയിൽ പെൻസിൽവാനിയയിലും ശ്രീലങ്കയിൽ കോക്കാവിളയിലുമാണ് നടക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading