വിശപ്പിന്റെ വിളിക്ക് മുൻപിൽ കെ.ഇ മഹാരാഷ്ട്ര ചാപ്റ്ററിന്റെ ‘ഫീഡ് ദ ഹംഗറി
KE News Desk l Mumbai, Maharashtra

മുംബൈ: കൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുക്തമായി തെരുവിൽ വിശന്ന് അലയുന്ന അനേകർക്ക് ഒരു നേരത്തെ വിശപ്പിന് സാന്ത്വനമായി “ഫീഡ് ദ ഹംഗറി” എന്ന പ്രവർത്തനം ഇന്നും നടത്തി. ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ കേന്ദ്രീകരിച്ചു മുന്നൂറിൽ അധികം ഭക്ഷണ പൊതികൾ വിതരണം ചെയ്തു. മഹാനഗരമായ മുംബൈയിലെ തെരുവുകളിൽ ഇന്നും ആഹാരത്തിന് വേണ്ടി അലയുന്ന ജീവിതങ്ങൾ അനേകരാണ്. അവരുടെ ഇടയിലേക്ക് ഒരേ നേരത്തെ സഹായവുമായി കടന്ന് ചെല്ലുമ്പോൾ നമ്മുക്ക് തിരിച്ചറിയാൻ സാധിക്കും വിശപ്പിന്റെ വിളിയുടെ പ്രാധാന്യത. പാസ്റ്റർ ജിക്സൺ ജെയിംസ് ,പാസ്റ്റർ ഡെന്നി ഫിലിപ്പ്,പാസ്റ്റർ റെജി തോമസ് ,ജെയിംസ് ഫിലിപ്പ്, ഷോബി എബ്രഹാം മറ്റ് സഹോദരങ്ങളും പങ്കെടുത്തു.
,’ഫീഡ് ദ ഹംഗറി’ എന്ന ഈ പ്രവർത്തനത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്ക് കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്.


- Advertisement -

Comments are closed.