പുസ്തകം പ്രകാശനം ചെയ്‌തു

കോന്നി: ജോർജ് എബ്രഹാം മലയിൽ (ലാലു പാസ്റ്റർ ) എഴുതിയ അനുഭവങ്ങളും അത്ഭുതങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്നു പയനാമൺ എബെൻ ഏസർ ചർച്ച്‌ ഓഫ് ഗോഡിൽ വെച്ച് നടന്നു. പാസ്റ്റർ ഓ എം തങ്കച്ചൻ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ചർച്ച്‌ ഓഫ് ഗോഡ് ഓവർസീർ റവ. സി സി തോമസ് ആദ്യ കോപ്പി റവ. ജോർജ് മാത്യു പുതുപ്പള്ളിക്ക് നൽകികൊണ്ട് നിർവഹിച്ചു . എക്സൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക മൊമെറ്റൊ നൽകി ജോർജ് എബ്രഹാം മലയിലിനെയും പത്‌നി വത്സമ്മ ഏബ്രഹാമിനെയും ആദരിച്ചു പാസ്റ്റർ ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ, പാസ്റ്റർ പ്രകാശ് എബ്രഹാം, ജോർജ് സാമുവേൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഗ്രേയ്‌സൺ തങ്കച്ചൻ ആരാധനക്ക് നേതൃത്വം നൽകി. ജയമോഹൻ അതിരുങ്കൽ പുസ്തകത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading