സിലോൺ പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) സാർവ്വദേശീയ കൺവൻഷൻ നാളെ മുതൽ ശ്രീലങ്കയിൽ

Kraisthava Ezhuthupura News

കൊക്കാവിള/(ശ്രീലങ്ക): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പ്രധാന ആത്മീയസംഗമങ്ങളിൽ ഒന്നായ കൊക്കാവിള സാർവ്വദേശീയ കണ്‍വൻഷൻ ഡിസംബർ 27 നാളെ മുതൽ 31 വരെ ചിലോവേ കൊക്കാവിള ഹെവൻ ഗാർഡൻ സി.പി.എം ആരാധന ഹാളിൽ നടക്കും.
നാളെ മുതൽ ഡിസംബർ 31 വരെ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ഡിസംബർ 31 ന് രാത്രി 10 മുതൽ ആണ്ട് അവസാന യോഗവും നടക്കും. സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
1924 ൽ മലയാളിയായ പാസ്റ്റർ പോൾ സിലോണിൽ (ശ്രീലങ്ക) സ്ഥാപിച്ച സിലോൺ പെന്തെക്കൊസ്ത് മിഷൻ ഇന്ത്യയിൽ റ്റി.പി.എം എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്നത്. ഓരോ രാജ്യത്തും പ്രാദേശിക പേരിൽ അറിയപ്പെടുന്ന സഭയുടെ സാർവ്വദേശീയ കൺവൻഷനുകൾ കേരളത്തിൽ കൊട്ടാരക്കരയിലും ചെന്നൈയിൽ ഇരുമ്പല്ലിയൂരിലും അമേരിക്കയിൽ പെൻസിൽവാനിയയിലും ശ്രീലങ്കയിൽ കോക്കാവിളയിലുമാണ് നടക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading