എ.ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി എസ് ഫിലിപ്പ് നിത്യതയിൽ ചേർക്കപെട്ട വിവരം അതിയായ ദുഖത്തോടെ അറിയുവാൻ സാധിച്ചു
കെ. ബി ഗണേഷ്‌കുമാർ എം.എൽ.എ
പത്തനാപുരം
ലോകത്തിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് ക്രിസ്തീയ സഭാ വിഭാഗമായ അസംബ്ലിസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിന്റെ മലയാളകരയുടെ പരമാധക്ഷ്യൻ, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിന്റെയും നേതൃനിരയിൽ നിന്ന് സഭയെ പതിറ്റാണ്ടുകൾ മുന്നിൽനിന്ന് നയിച്ച അതുല്യ വ്യക്തിത്വംവും ,സൗമ്യതയുടെ ആൾരൂപവുമായ പ്രിയ ഫിലിപ്പ് സാറിന്റെ അപ്രതീക്ഷിത വേർപാട് അതിയായ വേദന ഉളവാക്കുന്നതാണ്..
കേരളത്തിലെ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ച അനുഗ്രഹീതനായ കർതൃദാസനായിരുന്നു വേദആദ്ധ്യാപകനും കൂടിയായ പ്രിയ ഫിലിപ്പ് സാർ. വക്തിപരമായി അദ്ദേഹം എന്നോടും പുലർത്തിയിരുന്ന സ്നേഹബന്ധം വാക്കുകൾക്ക് അതീതമായിരുന്നു.. അനേകം സുവിശേഷ യോഗങ്ങളിലും വചന പ്രാഘോഷണ മീറ്റിങ്ങളിലും സാറിനോടൊപ്പം വേദി പങ്കിടുവാനും സ്നേഹ ബന്ധം പുതുക്കുവാനും എനിക്ക് പലപ്പോഴും ഭാഗ്യം ലഭിച്ചു. തന്റെ പ്രാർത്ഥന വേളകളിലും സാർ എന്നെയും കുടുംബത്തെയും കൂടി ഓർത്ത് പ്രേത്യേകം പ്രാർത്ഥിക്കുമായിരുന്നു എന്നത് അവിസ്മരണീയമാണ്.. ദുഖത്തിൽ ആയിരിക്കുന്ന പ്രിയ കുടുംബത്തിന്റെയും സഭാവിശ്വാസികളുടയും അതിയായ വേദനയിൽ ഞാനും പങ്ക് ചേരുന്നു..


- Advertisement -

Comments are closed.