കേരള പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറത്തിന്റെ വർഷാന്ത്യ സമ്മേളനം ഡിസംബർ 26ന്
നോർത്ത് അമേരിക്ക:
നോർത്ത് അമേരിക്കൻ കേരള പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം(KPWF) ഐക്യവേദിയുടെ ഓൺലൈൻ വർഷാന്ത്യസമ്മേളനം ഡിസംബർ 26 ന് വൈകിട്ട് 7:30 മുതൽ നടക്കും. ‘ഈ കാലഘട്ടത്തിൽ ഒരു ക്രിസ്ത്യാനി നേരിടുന്ന വെല്ലുവിളികൾ’ എന്നതാണ് ചിന്താവിഷയം. ഡോ.തോംസൺ കെ. മാത്യു, റവ.സണ്ണി കുര്യൻ എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. ഡിക്സൺ ജോർജും ടീമും ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.റവ.തോമസ് എം. കിടങ്ങാലിൽ,റവ.ഡോ. ഷിബു ശാമുവേൽ,ഡോ. സാം കണ്ണംപള്ളി,വിൽസൺ തരകൻ, പാ.മനു ഫിലിപ്പ്, സിസ്റ്റർ ഏലിയാമ്മ വടക്കോട്ട് എന്നിവർ നേതൃത്വം നൽകും. സൂം ഐ.ഡി 7127308706, പാസ്കോഡ് 2021


- Advertisement -

Comments are closed.