യു.പി.എഫ്.കെ വാർഷിക കൺവൻഷൻ ഒക്ടോബർ 21 മുതൽ

പാസ്റ്റർ ഷിബു തോമസ്‌ മുഖ്യപ്രാസംഗികൻ

കുവൈറ്റ്: കുവൈറ്റിലുള്ള പെന്തെക്കോസ്ത് വിശ്വാസികളുടെ ഐക്യവേദിയായ
യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റിന്റെ (UPFK) നേതൃത്വത്തിൽ 2021 ലെ വാർഷിക കൺവൻഷൻ, ഒക്ടോബർ 21, 22 തീയതികളിൽ നടക്കും.
സുപ്രസിദ്ധ സുവിശേഷ പ്രാസംഗികൻ പാസ്റ്റർ ഷിബു തോമസ്‌ വചനം സംസാരിക്കും. കൺവൻഷൻ ഗായക സംഘത്തോടൊപ്പം ഇമ്മാനുവേൽ കെ ബി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

പെന്തക്കോസ്തു സഭകളുടെ സഹകരണത്തിൽ ഗൾഫ് രാജ്യങ്ങളിൽ വച്ച് നടത്തപെടുന്ന ഏറ്റവും വലിയ ആത്മീയ സംഗമമാണ്. കുവൈറ്റിലുള്ള പെന്തെക്കോസ്ത് വിശ്വാസികളുടെ സഹകരണത്തിന് പ്രയോജനകരമാകുന്ന യു പി എഫ് കെ കുവൈറ്റിൽ ഉപദേശൈക്യമുള്ള 19 പെന്തക്കോസ്തു സഭകളുടെ പൊതുവേദിയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.