സംസ്ഥാന പി വൈ പി എ സ്നേഹക്കൂട് പദ്ധതിയുടെ ശിലാസ്ഥാപനം ഇന്ന്

കുമ്പനാട്: സംസ്ഥാന പി വൈ പി എയുടെ സ്വപ്ന പദ്ധതിയായ ദൈവദാസന്മാർക്ക് ഭവനം നിർമ്മിച്ചു നൽകുന്ന ‘സ്നേഹക്കൂട്’ ഭവന നിർമ്മാണ പദ്ധതിയുടെ ശിലാസ്ഥാപന ശുശ്രുഷ ഇന്ന് വൈകിട്ട് 3ന് പാലക്കാട് ആലത്തൂരിൽ നടക്കും.
പാസ്റ്റർ സാം ഡാനിയേൽ നൽകിയ 16 സെന്റ് വസ്തുവിൽ ആണ് ഭവനങ്ങൾ നിർമ്മിക്കുന്നത്.
ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ് ശിലാസ്ഥാപന ശുശ്രുഷ നിർവഹിക്കും. ആലത്തൂർ എം.പി രമ്യ ഹരിദാസ് പൊതുയോഗം ഉത്ഘാടനം ചെയ്യും.
കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു പാലക്കാട്‌, വടക്കഞ്ചേരിയിൽ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന പി വൈ പി എ ഭാരവാഹികൾ നേതൃത്വം നൽകും.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading