‘ARISE AND BUILD – PART 3’ കാൽവരി ഫെല്ലോഷിപ്പ് ചർച്ച് ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 4 മുതൽ

മസ്കറ്റ് : കാൽവറി ഫെലോഷിപ്പ് സഭയുടെ ആഭിമുഖ്യത്തിൽ നാല് ദിവസത്തെ ഉപവാസ പ്രാർത്ഥന സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 4 ബുധൻ മുതൽ ഓഗസ്റ്റ് 7 ശനി വരെ നടക്കുന്ന ഉപവാസ പ്രാർത്ഥനയുടെ ചിന്താവിഷയം “എഴുന്നേറ്റ് പണിയുക” എന്നതാണ്.

ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 8 മുതൽ 9. 30 വരെയാണ് മീറ്റിംഗ് സമയം. കൂടാതെ വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ 12 വരെയും, പ്രാർത്ഥന ഉണ്ടാകും. ശനിയാഴ്ച പകൽ യോഗത്തോടെ മീറ്റിംഗ് പര്യവസാനിക്കും.

കാൽവറി ഫെലോഷിപ്പ് മസ്കറ്റ് സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ സി തോമസ്, പാസ്റ്റർ ബി. മോനിച്ചൻ കായംകുളം, പാസ്റ്റർ നൈനാൻ പി. മാത്യു എന്നിവർ വചനശുശ്രൂഷ നിർവഹിക്കും. സൂം പ്ലാറ്റ്ഫോമിലാണ് പ്രാർത്ഥനകൾ നടത്തപ്പെടുന്നത്.

Zoom ID: 82703656938
Passcode : 224466

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading