ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്ററിന്റെ രണ്ടാം ഘട്ട ഫോൺ ചലഞ്ചിന്റെ ഉത്‌ഘാടനം നടന്നു

Kraisthava Ezhuthupura News

തിരുവല്ല: ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും സാമൂഹിക സേവന കൂട്ടായ്മയുമായ ശ്രദ്ധയും ചേർന്ന് ഒരുക്കിയ ഫോൺ ചലഞ്ചിന്റെ രണ്ടാം ഘട്ട ഉത്‌ഘാടനം മാവേലിക്കര എം എൽ എ ശ്രീ അരുൺ കുമാർ നിർവ്വഹിക്കുകയും ക്രൈസ്തവ എഴുത്തുപുരയുടെ ജനറൽ പ്രസിഡന്റ് ആശേർ മാത്യുവും വൈസ് പ്രസിഡന്റ് പാസ്റ്റർ ബ്ലെസ്സൺ ചെറിയനാടും കുട്ടികൾക്ക് ഫോണുകൾ വിതരണം ചെയ്യുകയും ചെയ്തു. പ്രസ്‌തുത യോഗത്തിന് കെ ഇ കേരളാ ചാപ്റ്റർ പ്രസിഡന്റ് ഡോ. പീറ്റർ ജോയ് അധ്യക്ഷത വഹിച്ചു. കേരളാ ചാപ്റ്റർ കമ്മിറ്റി മെംബേർസ് സുജ സജി, പാ. ബെന്നി ജോൺ, ഡോ. ബെൻസി ജി ബാബു, ജെയ്സു വി ജോൺ, ജിനീഷ് ജി എസ്, സാമുവേൽ ജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നു. ശ്രദ്ധ ഡയറക്ടർ ജിനു വർഗീസ്സ്‌ അസ്സോസിയേറ്റ് ഡയറക്ടർ സുജ സജി എന്നിവർ ഫോൺ ചലഞ്ചിനു നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading