ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ ആരോഗ്യനില ആശങ്കാജനകം

പരുമല/ദേവലോകം: പരുമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവായുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നു .വെന്റിലേറ്ററില്‍ തുടരുകയാണ് ഇപ്പോള്‍. ഡോക്ടര്‍മാരുടെ സംഘം പരിചരണങ്ങളും നല്‍കി കൊണ്ടിരിക്കുകയാണ്.

News Middle Advt Banner

ഓക്ടോബര്‍ 14-ാം തിയതി പരുമലയില്‍ വച്ച് കൂടുവന്‍ നിശ്ചയിച്ച് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ക്രമീകരണങ്ങളും മുന്‍ കൂട്ടി ബാവാ ചെയ്തിട്ടുണ്ട്. തന്റെ അനാരോഗ്യം മൂലം അസോസിയേഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുവാന്‍ പറ്റാതെ വരുന്ന സാഹചര്യത്തില്‍ സഭയുടെ ഭരണഘടന പ്രകാരം സീനിയര്‍ മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്തായെ അസോസിയേഷന്‍ നടത്തിപ്പിന്റെ എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിനും അധ്യക്ഷത വഹിക്കുന്നതിനും ജൂലൈ 3-ാം തീയതി ചുമതലപ്പെടുത്തിയിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading