പി.വൈ.സി. കേരള സ്റ്റേറ്റ് പഠനാവശ്യത്തിനായുള്ള മൊബൈൽ ഫോൺ വിതരണം നടത്തി

ചങ്ങനാശ്ശേരി: പെന്തെകോസ്തൽ യൂത്ത് കൗൺസിൽ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിർധനരായ പന്ത്രണ്ട് വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനുള്ള മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.

ചങ്ങനാശ്ശേരി ഐ.പി.സി. പ്രയർ ടവ്വറിൽ നടന്ന യോഗത്തിൽ പി.വൈ.സി. സംസ്ഥാന പ്രസിഡൻ്റ് ജിനു വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ
ജനറൽ പ്രസിഡൻ്റ് അജി കല്ലുങ്കൽ വിതരണോദ്ഘാടനം നിർവഹിച്ചു.

ജനറൽ സെക്രട്ടറി പാസ്റ്റർ റോയ്സൺ ജോണി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബ്ലസ്സൻ മല്ലപ്പള്ളി, പാസ്റ്റർ ബിജേഷ് തോമസ്, രൂബൻ തോമസ് തോമസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

സംസ്ഥാന സെക്രട്ടറി പാസ്റ്റർ ജെറി പൂവക്കാല സ്വാഗതവും ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ ബ്ലെസ്സൻ ജോർജ് നന്ദിയും അറിയിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പി.വൈ.സി. ആലപ്പുഴ ജില്ല വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാർളി വർഗ്ഗീസിനെ സംസ്ഥാന കമ്മറ്റി ആദരിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading