ഫെയ്ത് തിയോളജിക്കൽ സെമിനാരിയുടെ അധ്യയനവർഷാരംഭവും മ്യൂസിയം സമർപ്പണവും ഇന്ന് നടന്നു

മണക്കാല : ഫെയ്ത് തിയോളജിക്കൽ സെമിനാരിയുടെ അൻപത്തിരണ്ടാമത് (2021-’22 )അധ്യയന വർഷാരംഭവും മ്യൂസിയം സമർപ്പണവും ഇന്ന് രാവിലെ 10 മണിക്ക് ഓൺലൈൻ മാധ്യമത്തിലൂടെ നടന്നു. പ്രിൻസിപ്പൽ എമരിടറ്റസ് ഡോ. ബി വർഗീസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ആനി ജോർജ്, പ്രസിഡന്റ് ഡോ. അലക്‌സി ജോർജ്, ഡോ. ഐപ്പ് കെ എ, റവ. മാത്യൂസ് എം കുര്യൻ, റവ. സാം ജി കോശി, സിസ്റ്റർ ഏലിയാമ്മ കോശി, റവ. റ്റി ജി ജെയിംസ്, റവ. കെ എ ഫിലിപ്പ്‌, റവ. എം സാമുവേൽകുട്ടി, റവ. കെ വി ദാനിയേൽകുട്ടി, റവ. തോമസ് മാത്യു, ഡോ. സണ്ണി പി തുടങ്ങിയവർ സംസാരിച്ചു. ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ സൈമൺ സാമൂവേൽ പ്രധാന സന്ദേശം നൽകി.

ഈ വർഷം ക്രിസ്ത്യൻ തിയോളജി, ക്രിസ്ത്യൻ എത്തിക്സ് എന്നീ രണ്ടു ശാഖകളിൽ കൂടി ഗവേഷണം (ഡോക്ടർ ഓഫ് തിയോളജി – D.Th.)നടത്തുന്നതിന് തുടക്കം കുറിച്ചു. ഇപ്പോൾ പുതിയ നിയമം, ക്രിസ്ത്യൻ തിയോളജി, ക്രിസ്ത്യൻ എത്തിക്സ് എന്നീ മൂന്നു ശാഖകളിൽ ഗവേഷണം (D.Th.) നടത്തുന്നതിന് സെറാംപൂർ സർവ്വകലാശാലയുടെ അംഗീകാരം ഉണ്ട്.
പുതിയ നിയമം, പഴയ നിയമം, ക്രിസ്ത്യൻ തിയോളജി, സഭാചരിത്രം, ക്രിസ്ത്യൻ എത്തിക്സ് എന്നീ അഞ്ചു ശാഖകളിൽ ബിരുദാനന്ത ബിരുദവും (മാസ്റ്റർ ഓഫ് തിയോളജി – M.Th.) ഡിഗ്രി പാസായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 4 വർഷം കൊണ്ടും +2 പാസായവർക്ക്‌ 5 വർഷം കൊണ്ടും ബാച്ചിലർ ഓഫ് ഡിവിനിറ്റി (B.D.) ബിരുദം സമ്പാദിക്കാം. കോഴ്‌സുകളെ ക്കുറിച്ച് അറിയുന്നത്തിനും അപേക്ഷിക്കുന്നതിനും ftseminary.com എന്ന വെബ്സൈറ്റ് കാണുക.
റോമർ 5:3-5 അടിസ്ഥാനമാക്കി ‘പ്രതിസന്ധികളിൽ പ്രത്യാശ’ (Hope in Crisis) എന്നതാണ് ഈ വർഷം തീം ആയി തിരഞ്ഞെടുത്തിട്ടുള്ളത്.
പുതിയ അക്കാഡെമിക് വർഷം ആരംഭിക്കുന്നതിനോടൊപ്പം FTS സുവർണ്ണ ജൂബിലിയുടെ ഭാഗമായി നിർമിച്ച പെന്തകൊസ്തു ചരിത്രത്തിലെ നിർണായക നിമിഷങ്ങളും സെമിനാരി സ്മരണകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള മ്യൂസിയത്തിന്റെയും സമർപ്പണവും നടന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading