ക്രൈസ്റ്റ്സ് അമ്പാസഡേഴ്‌സ് ന്റെ രക്തദാന ചലഞ്ച് പുരോഗമിക്കുന്നു

എറണാകുളം: അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജനവിഭാഗമായ ക്രൈസ്റ്റ്സ് അംബാസ്സഡേഴ്‌സിന്റെ നേതൃത്വത്തിൽ രക്തദാന ചലഞ്ച് കേരളത്തിന്റെ വിവിധ ജില്ലകളിലായി പുരോഗമിക്കുന്നു. എറണാകുളം,പുനലൂർ താലൂക്ക് ആശുപത്രികളുടെ ബ്ലഡ് ബാങ്കിലും കോട്ടയം,തൃശൂർ,തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിലെ ബ്ലഡ് ബാങ്കുകളിലായി ഇരുനൂറിൽപരം യുവജനങ്ങൾ രക്തം ദാനം ചെയ്തു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രക്തദാനത്തിൽ യുവജനങ്ങൾ മുന്നോട്ടു വരണം എന്ന മുഘ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ് ക്രൈസ്റ്റ്സ് അമ്പാസഡേഴ്‌സ്, ബ്ലഡ് ഡോനേഷൻ ചലഞ്ചിനു മുൻകൈ എടുത്തത്. അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സി എ കമ്മിറ്റി, പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. തുടർന്നും വിവിധ ജില്ലകളിലായി രക്തദാന ചലഞ്ച് തുടരുമെന്ന് ഡിസ്ട്രിക്ട് സി എ പ്രസിഡന്റ് പാസ്റ്റർ സാം യൂ ഇളമ്പൽ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading