ചർച്ച് ഓഫ് ഗോഡ് കേരള റീജിയൺ; വെബിനാർ ജൂൺ 9 ന്

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ മീഡിയാ ഡിപ്പാർട്ട്മെൻ്റും ദൂതൻ മാസികയും സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാർ ജൂൺ 9 ബുധനാഴ്ച വൈകിട്ട് 7.30 മുതൽ 9 വരെ ഓൺലൈനിൽ നടത്തുന്നു.
‘ക്രൈസ്തവ ന്യൂനപക്ഷം : ആശങ്കകളും പ്രതീക്ഷകളും’ എന്ന വിഷയത്തെ അധീകരിച്ച് പ്രഭാഷകനും സംവാദകനുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് സംസാരിക്കും. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ്റെ പ്രസക്തി, 80:20 അനുപാതവും ഹൈക്കോടതി വിധിയും, ഇന്നലെ കാശ്മീർ, ഇന്ന് ലക്ഷ ദ്വീപ്, നാളെ എവിടെ..? , പരിവർത്തിത ക്രൈസ്തവരൂടെ ആനുകൂല്യങ്ങൾ: പ്രശ്നങ്ങളും പരിഹാരങ്ങളും എന്നീ ഉപ പ്രമേയങ്ങൾ ചർച്ച ചെയ്യും.
റീജിയൺ ഓവർസിയർ റവ: എൻ പി കൊച്ചുമോൻ ഉത്ഘാടനം നിർവഹിക്കും. മീഡിയ ഡയറക്ടർ പാസ്റ്റർ സണ്ണി പി ജോയ്, ദൂതൻ മാസിക ചീഫ് എഡിറ്റർ പാസ്റ്റർ ജോമോൻ മാത്യൂ എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.