സ്നേഹത്തിന്റെ കരുതലുമായി ഇരുപത്തി ആറാം ദിനം ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ്

റിപ്പോർട്ട്: രാജീവ്‌ ജോൺ പൂഴനാട്

കോട്ടയം: സ്നേഹത്തിന്റെ കരുതലുമായി ഇരുപത്തി ആറാം ദിവസവും കോട്ടയം യൂണിറ്റും ശ്രദ്ധ ടീമും നിരത്തിൽ ഉണ്ടായിരുന്നു. കോട്ടയം, പുതുപ്പള്ളി, പാമ്പാടി മണർകാട്, ചിങ്ങവനം, കോട്ടയം ഭാഗത്തു ഉള്ള പോലിസ്, വഴിയോര വ്യാപാരികൾ, ടാക്സി, ലോറി തൊഴിലാളികൾ, വഴിയോര യാത്രക്കാർ, അന്യ സംസ്ഥാന തൊഴിലാളികൾ, യാചകർ, ആരോരുമില്ലാത്ത തെരുവിന്റെ മക്കൾ, ആരോഗ്യപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ കോണുകളിലും ഉള്ളവർക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. വെള്ളം, സ്നാക്സ്, കൈ ഉറകൾ, മാസ്ക്,
സാനിറ്റയ്സർ എന്നിവയും വിതരണം ചെയ്തു. എല്ലാ ദിവസത്തെയും പോലെ
നാഗമ്പടം സ്റ്റാൻഡിൽ ഉള്ള അന്തേവാസികൾക്ക് ഉൾപ്പടെയുള്ളവർക്കു
ഭക്ഷണ പൊതികൾ വിതരണം ചെയ്തു. കോട്ടയം ജില്ലാ ആശുപത്രിയിൽ കൊറോണ വാർഡിൽ പൊതി ചോറ് നൽകി. പാമ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന BE THE LIGHT എന്ന വാട്സ് ആപ്പ് കൂട്ടായ്മ കോട്ടയം യൂണിറ്റ് എഴുത്തുപുരയുമായി ചേർന്നാണ് പൊതിച്ചോർ നൽകി വരുന്നത്. BE THE LIGHT പ്രവർത്തകരായ മനോജ്‌, പാസ്റ്റർമാരായ ബിബിൻ, ജോർജ് ബെഞ്ചമിൻ, സുവിശേഷകരായ രഞ്ജിത്, രാജീസ് എന്നിവരും കോട്ടയം യൂണിറ്റ് സെക്രട്ടറി അജി ജെയ്സൺ, വോളന്റിയർമാരായ ബ്രദർ ഐപ്പ്, ഫെബിൻ, നിതിൻ ബാബു, ബ്ലെസ്സൻ ജോണി, ജൈമോൻ മുകേഷ് എന്നിരും ഇന്നത്തെ പ്രവർത്തനത്തിനു നേതൃത്വം നൽകി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading