ഫെയ്ത് തിയോളജിക്കൽ സെമിനാരി ഫൗണ്ടേഴ്സ് ഡേ ‘ബ്ലേയ്‌സ് 2021’ യൂത്ത് കോൺഫ്രൻസ്

മണക്കാല : മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി ഫൗണ്ടേഴ്സ് ഡേയോട് അനുബന്ധിച്ച് ‘ബ്ലേയ്‌സ് 2021’ എന്ന പേരിൽ യൂത്ത് കോൺഫ്രൻസ് നടത്തപ്പെടുന്നു. മെയ്‌ 26 ന് രാവിലെ 9:30 മുതൽ ഉച്ചക്ക് 1:30 വരെ സൂമിലൂടെയാണ് ഏകദിന യൂത്ത് കോൺഫ്രൻസ് നടക്കുന്നത്. പതിനേഴു വയസ്സ് മുതൽ 24 വയസ്സ് വരെയുള്ളവർക്ക് പങ്കെടുക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.

യോഗ്യമായ ജീവിതം(A life Worth Living) എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ജെയിംസ് ജോർജ് (വെണ്മണി), ജോഷുവ ജോർജ്(മുംബൈ)എന്നിവർ ക്ലാസുകൾ നയിക്കും. ഇവാ. സാം ജോൺ തോമസ്(എക്സൊഡസ് ചർച്ച്, കൊച്ചി) ആരാധനയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading