റവ. മോറീസ് സാംസൺ ഫിലാഡൽഫിയ ഗ്രേസ് പെന്തെക്കോസ്റ്റൽ ചർച്ച് പാസ്റ്ററായി ചുമതലയേറ്റു

ഫിലാഡൽഫിയ: റവ. മോറീസ് സാംസൺ
ഫിലാഡൽഫിയ ഗ്രേസ് പെന്തെക്കോസ്റ്റൽ
ചർച്ച് പാസ്റ്ററായി ചുമതല ഏറ്റെടുത്തു.
ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ
കോളജിൽ നിന്നും B.Th, ഫ്ലോറിഡ
പെൻസകോളാ
തിയോളജിക്കൽ സെമിനാരിയിൽ നിന്നും
M.Div., പെൻസകോളാ ക്രിസ്ത്യൻ
കോളജിൽ നിന്നും Ed.S.
എന്നീ ബിരുദങ്ങൾ നേടിയിട്ടുള്ള പാസ്റ്റർ
മോറീസ് പ്രഭാഷകനും ബൈബിൾ
അദ്ധ്യാപകനുമാണ്.
പരേതരായ പാസ്റ്റർ കെ.ജി
സാമുവലിന്റെയും കർത്താവിൽ പ്രസിദ്ധ
പ്രവാചകിയായിരുന്ന കലയപുരം
അന്നമ്മയുടെയും ഇളയ മകനായ പാസ്റ്റർ
സാംസൺ 1999ൽ ആണ് അമേരിക്കയിൽ
എത്തിയത്.
നൂഡൽഹിയിലും ഫ്ലോറിഡയിലും
സഭാശുശ്രൂഷ ചെയ്തിട്ടുള്ള ഇദ്ദേഹം കഴിഞ്ഞ
ചില വർഷങ്ങളായി ഒക്കലഹോമ
ഐ.പി.എ സഭയിൽ സീനിയർ പാസ്റ്റർ
ആയി സേവനം അനുഷ്ടിക്കുകയായിരുന്നു.
ഭാര്യ: ബ്ലസി മക്കൾ: ഫിലിപ്പ്, ജെസിക്ക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading