മഴയത്തും തളരാതെ പതിനൊന്നം ദിനം ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ്

രാജീവ്‌ ജോൺ പൂഴനാട്

കോട്ടയം: മഴ തകർത്തു പെയ്തപ്പോഴും കവിഞ്ഞ ആവേശത്തോടെ പതിനൊന്നം ദിവസവും കൃത്യമായി കോട്ടയം യൂണിറ്റും ശ്രെദ്ധ ടീമും നിരത്തിൽ ഉണ്ടായിരുന്നു. ചിങ്ങവനം, കുമരകം, മണർകാട്, കഞ്ഞിക്കുഴി, കോട്ടയം ഭാഗത്തു ഉള്ള പോലിസ്, വ്യാപാരികൾ, വഴിയോര യാത്രക്കാർ, അന്യ സംസ്ഥാന തൊഴിലാളികൾ, യാചകർ, ആരോരുമില്ലാത്ത തെരുവിന്റെ മക്കൾ, ആരോഗ്യപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ കോണുകളിലും ഉള്ളവർക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. വെള്ളം, സ്നാക്സ്, കൈ ഉറകൾ, മാസ്ക് എന്നിവയും വിതരണം ചെയ്തു. എല്ലാ ദിവസവും പോലെ കപ്പയും, മുളക് ചമ്മന്തിയും, തൈരും മുളകും കൂടി ഉള്ള പൊതികളുമായാണ് വിതരണം ചെയ്തത്.നാഗമ്പടം സ്റ്റാൻഡിൽ ഉള്ള അന്ദേവാസികൾക്ക് പതിവ് പോലെ ഞങൾ നൽകിയ പൊതികൾ ആശ്വാസം ആയി. ചില പെന്തകോസ്ത് സഭകൾ ചായ നൽകി എന്നറിഞ്ഞു അത് ക്രൈസ്തവ എഴുത്തു പുരയുടെ സേവനം കണ്ടിട്ടാണ് എന്ന് കേട്ടത് ഒരു അംഗീകാരം ആയി കാണാം.

News Middle Advt Banner

എഴുതുപുരയുടെ ഈ സേവനത്തിനു കോട്ടയം ജില്ലാ പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് സെക്രട്ടറി അജി ജെയ്സൺ, ട്രെഷരാർ സുബിൻ ബെന്നി, ജോയിന്റ് സെക്രട്ടറി ബിജേഷ് തോമസ്, വോളന്റിയർ ബ്രദർ ഫെബിൻ എന്നിവർ ഇന്നത്തെ പ്രവർത്തനത്തിനു നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading