ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണ്ണാടക സ്റ്റേറ്റ് ഇവാഞ്ചലിസം ബോര്‍ഡിനു പുതിയ ഭാരവാഹികള്‍

 

ബാംഗ്ലൂര്‍: ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണ്ണാടക സ്റ്റേറ്റ് ഇവാഞ്ചലിസം ബോര്‍ഡിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡയറക്ടറായി പാസ്റ്റര്‍ ബിനു ചെറിയാനും, സെക്രട്ടറിയായി പാസ്റ്റര്‍ ഫ്രാന്‍സി ജോണും, ബോര്‍ഡ് മെംബേഴ്സായി പാസ്റ്റര്‍മാരായ ബെന്നി തോപ്പില്‍, എം.എസ്. ജോയി, ബിജു ജോണ്‍, സനല്‍ ജോസഫ്, വിജീഷ് കുമാര്‍, ഷിജു എബ്രഹാം, ഫ്രാന്‍സിസ് ഗുലാസ്, ഫെബിന്‍ ജോണ്‍, തോമസ് ജോര്‍ജ്ജ്. ജിനു പീറ്റര്‍, മോന്‍സി തോമസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. മാര്‍ച്ച് 7 ന് നടന്ന മീറ്റിംഗില്‍ പുതിയ ഭാരവാഹികളെ സ്റ്റേറ്റ് ഓവര്‍സീയര്‍ അനുഗ്രഹിച്ചു പ്രാര്‍ത്ഥിച്ചു.
പഴയ ബോര്‍ഡിന്‍റെ കാലാവധി കഴിഞ്ഞതിനാലാണ് പുതിയ ബോര്‍ഡ് നിലവില്‍ വന്നത്. ഇവാഞ്ചലിസം ബോര്‍ഡിന്‍റെ മുന്‍ ഡയറക്ടര്‍ പാസ്റ്റര്‍ ഇ.ജെ. ജോണ്‍സന്‍ ആയിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.