അനു ജോർജ്ജ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സെക്രട്ടറി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ല​​​​യാ​​​​ളി ഐ എ എസ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ അ​​​​നു ജോ​​​​ർ​​​​ജി​​​​നെ ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി എം.​​​​കെ. സ്റ്റാ​​​​ലി​​​​ന്‍റെ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി നി​​​​യ​​​​മി​​​​ച്ചു. പാ​​​​ലാ പൂ​​​​വ​​​​ര​​​​ണി മു​​​​ണ്ട​​​​മ​​​​റ്റം കു​​​​ടും​​​​ബാം​​​​ഗ​​​​മാ​​​​യ അ​​​​നു ത​​​​മി​​​​ഴ്നാ​​​​ട് കേ​​​​ഡ​​​​റി​​​​ലെ 2003 ബാ​​​​ച്ച് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​യാ​​​​ണ്.

post watermark60x60

അ​​​​ഖി​​​​ലേ​​​​ന്ത്യാ ത​​​​ല​​​​ത്തി​​​​ൽ 25-ാം റാ​​​​ങ്കോ​​​​ടെ സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് പാ​​​​സാ​​​​യ അ​​​​നു ത​​​​മി​​​​ഴ​​​​നാ​​​​ട് കേ​​​​ഡ​​​​ർ സെ​​​​ല​​​​ക്ട് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ വ്യ​​​​വ​​​​സാ​​​​യ ക​​​​മ്മീ​​​​ഷ​​​​ണ​​​​റും വ്യ​​​​വ​​​​സാ​​​​യ, വാ​​​​ണി​​​​ജ്യ ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യി​​​​രു​​​​ന്നു. ഡ​​​​ൽ​​​​ഹി ജെ​​​എ​​​ൻ​​​​യു​​​​വി​​​​ൽ നി​​​​ന്ന് സോ​​​​ഷ്യോ​​​​ള​​​​ജി​​​​യി​​​​ൽ എം​​​​എ​​​​യും എം​​​​എ​​​​ഫി​​​​ലും പാ​​​​സാ​​​​യ ശേ​​​​ഷ​​​​മാ​​​​ണു സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സി​​​​ൽ ചേ​​​​ർ​​​​ന്ന​​​​ത്. ര​​​​ണ്ടു വ​​​​ർ​​​​ഷം മു​​​​ന്പ് ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ ഓ​​​​ക്സ്ഫ​​​​ഡ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ നി​​​​ന്ന് ഉ​​​​ന്ന​​​​ത​​​​ബി​​​​രു​​​​ദ​​​​വും നേ​​​​ടി.

ചെ​​​​റു​​​​പ്പ​​​​ത്തി​​​​ൽ ഓ​​​​ങ്കോ​​​​ള​​​​ജി​​​​സ്റ്റ് ആ​​​​കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ച്ചെ​​​​ങ്കി​​​​ലും ഡ​​​​ൽ​​​​ഹി ജെഎൻ​​​യു​​​​വി​​​​ലെ പ​​​​ഠ​​​​നമാ​​​​ണ് സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സി​​​​ലേ​​​​ക്ക് ആ​​​​ക​​​​ർ​​​​ഷി​​​​ച്ച​​​​തെ​​​​ന്ന് അ​​​​നു ദീ​​​​പി​​​​ക​​​​യോ​​​​ടു പ​​​​റ​​​​ഞ്ഞു.

Download Our Android App | iOS App

നി​​​​ല​​​​ന്പൂ​​​​ർ ഫാ​​​​ത്തി​​​​മ മാ​​​​താ സ്കൂ​​​​ൾ മു​​​​ത​​​​ൽ എ​​​​ല്ലാ ക്ലാ​​​​സു​​​​ക​​​​ളി​​​​ലും ഉ​​​​യ​​​​ർ​​​​ന്ന റാ​​​​ങ്കോ​​​​ടെ പാ​​​​സാ​​​​യ അ​​​​നു സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സി​​​​ലെ​​​​ത്തി തി​​​​ള​​​​ങ്ങി. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വി​​​​മ​​​​ൻ​​​​സ് കോ​​​​ള​​​​ജി​​​​ൽ നി​​​​ന്നാ​​​​ണ് പ്രീ​​​​ഡി​​​​ഗ്രി​​​​യും ഇം​​​​ഗ്ലീ​​​​ഷ് സാ​​​​ഹി​​​​ത്യ​​​​ത്തി​​​​ൽ ഡി​​​​ഗ്രി​​​​യും പാ​​​​സാ​​​​യ​​​​ത്.

ചെ​​​​ന്നൈ​​​​യി​​​​ൽ താ​​​​മ​​​​സ​​​​മാ​​​​ക്കി​​​​യ പാ​​​​ലാ വ​​​​ട​​​​ക്ക​​​​ൻ കു​​​​ടും​​​​ബാം​​​​ഗ​​​​വും ഐ​​​​ടി പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​മാ​​​​യ എ​​​​ൻ​​​​ജി​​​​നിയ​​​​ർ തോ​​​​മ​​​​സ് ജോ​​​​സ​​​​ഫ് ആ​​​​ണ് ഭ​​​​ർ​​​​ത്താ​​​​വ്. ആ​​​​ദി​​​​ത്യ ജോ ​​​​തോ​​​​മ​​​​സ്, ടെ​​​​സ് മ​​​​രി​​​​യ തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​ക്ക​​​​ൾ. പ്ലാ​​​​ന്‍റ​​​​റാ​​​​യ പൈ​​​​ക മു​​​​ണ്ട​​​​മ​​​​റ്റം ജോ​​​​ർ​​​​ജ് തോ​​​​മ​​​​സി​​​​ന്‍റെ​​​​യും ആ​​​​ല​​​​ക്കോ​​​​ട് മേ​​​​വി​​​​ട വ​​​​ത്സ​​​​യു​​​​ടെ​​​​യും മ​​​​ക​​​​ളാ​​​​ണ്.

-ADVERTISEMENT-

You might also like