ദൈവീക ചിന്തകൾ: തിരുവെഴുത്തുകളുടെ ശക്തിയും സ്വഭാവവും | പാസ്റ്റർ അഭിലാഷ് നോബിൾ

ഇതിനായിട്ടുതന്നെ ഞാൻ നിന്നെ നിർത്തിയിരിക്കുന്നത്; നിന്നിൽ എന്റെ ശക്തി കാണിക്കേണ്ടതിനും എന്റെ നാമം സർവഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും തന്നെ” എന്നു തിരുവെഴുത്തിൽ ഫറവോനോട് അരുളിച്ചെയ്യുന്നു”(റോമർ‬ ‭9:17‬).‬

എന്തിനെക്കുറിച്ചെങ്കിലും നിങ്ങൾക്ക് അറിയണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ ബൈബിളിനുള്ളിലേക്ക് ചെന്ന് ദൈവം അതിനെ കുറിച്ച് എന്താണ് പറയുന്നത് എന്ന് കണ്ടുപിടിക്കുക. ദൈവം അതിനെക്കുറിച്ച് എന്തുതന്നെ പറഞ്ഞാലും അത് നിങ്ങൾക്ക് പ്രാധാന്യമുള്ളതാണ്. തിരുവെഴുത്തിന്മേൽ നിങ്ങളുടെ ജീവിതത്തെ പണിയുക, അവ നിങ്ങളെ രക്ഷക്ക് ജ്ഞാനിയാക്കുവാൻ കഴിവുള്ളതാണ്(2 തിമൊഥെയൊസ്‬ ‭3:14‬,15), എന്നിട്ട് നിങ്ങളെ സമ്പൂർണ്ണവിജയം ആക്കുന്നു; പൂർണ്ണവും, പ്രാവീണ്യമുള്ളതും, സകല സൽപ്രവൃത്തിക്കും വക പ്രാപിച്ച് തികഞ്ഞതുമാക്കിയിരിക്കുന്നു.(2 തിമൊഥെയൊസ്‬ ‭3:16 ). ഹല്ലേലൂയാ!

പ്രാർത്ഥന
യേശുവേ , തിരുവെഴുത്തുകൾ പഠിക്കുന്നതിൽ നിന്ന് എനിക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾക്കും, പകരപ്പെടുന്ന നന്മകൾക്കും, സഭയ്ക്കും എനിക്കും ലോകത്തിനും വേണ്ടിയുള്ള കഴിഞ്ഞതും, ഇപ്പോഴുള്ളതും, വരുവാനുള്ളതുമായ അങ്ങയുടെ പദ്ധതികളെയും ഉദ്ദേശ്യത്തെയും കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്ചയ്ക്കും നന്ദി പറയുന്നു. ഞാൻ മഹത്വത്തിൽ നിന്നും മഹത്വത്തിലേക്ക് രൂപാന്തരപ്പെടുന്നു- എൻറെ ജീവിതത്തിനായി അങ്ങ് മുന്നോരുക്കിയിരിക്കുന്ന പാതയിൽ ഞാൻ നടക്കുമ്പോൾ എന്നെ പൂർണനും, പ്രാവീണ്യമുള്ളവനും, സകല സൽപ്രവൃത്തിക്കും വക പ്രാപിച്ച് തികഞ്ഞവനുമാക്കിയിരിക്കുന്നു, യേശുവിൻറെ നാമത്തിൽ തന്നെ. ആമേൻ.

പാസ്റ്റർ അഭിലാഷ് നോബിൾ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading