ഉന്നതവിളി ഉപാധിരഹിതം: പാസ്റ്റർ ബാബു ചെറിയാൻ

കാൽവറി ഫെലോഷിപ് ചർച്ചിൻ്റെ യുവജന വിഭാഗമായ കാൽവറി യൂത്ത് ഫെലോഷിപ് നടത്തുന്ന വെർച്വൽ റിവൈവൽ കൺവൻഷൻ്റെ മൂന്നാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം

 

മസ്ക്കറ്റ്: സോപാധികമായ പഴയ നിയമ വിളിയിൽ നിന്നും വ്യത്യസ്തമാണ് ദൈവ പൈതലിൻ്റെ നിരുപാധികമായ വിളിയെന്ന് പാസ്റ്റർ ബാബു ചെറിയാൻ പ്രസ്താവിച്ചു.

കാൽവറി ഫെലോഷിപ് ചർച്ചിൻ്റെ യുവജന വിഭാഗമായ കാൽവറി യൂത്ത് ഫെലോഷിപ് നടത്തുന്ന വെർച്വൽ റിവൈവൽ കൺവൻഷൻ്റെ മൂന്നാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉപാധിരഹിതമാണ് പുതിയനിയമ വിളിയെങ്കിലും അലസമായിരിപ്പാൻ വീണ്ടും ജനനാനുഭവമുള്ളവർക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്ര. ഡാൻ വർഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. ബ്ര. ശശികുമാർ, പാസ്റ്റർ കെ. സി. തോമസ്, പാസ്റ്റർ വി. വി. ജോസഫ് (സലാല) എന്നിവർ പ്രാർത്ഥിക്കുകയും ഡോ. ബ്ലസ്സൻ മേമന ഗാനശുശ്രൂഷ നിർവ്വഹിക്കുകയും ചെയ്തു.

കൺവൻഷൻ്റെ സമാപന ദിവസം പാസ്റ്റർ ജോ തോമസ് പ്രസംഗിക്കും. ഡോ. ബ്ലസ്സൻ മേമന ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading