“Exalt” സംഗീത സന്ധ്യക്ക് അനുഗ്രഹീത സമാപനം
ഹെബ്രോൻ ഫെല്ലോഷിപ്പ് നോവ സ്കോഷിയയുടെ ആഭിമുഖ്യത്തിൽ കേപ്പ് ബ്രിട്ടനിലെ 75 പ്രിൻസ് സ്ട്രീറ്റ് സിഡ്നിയിൽ വെച്ച് എക്സാൾട്ട് മ്യൂസിക് നൈറ്റ് നടത്തപ്പെട്ടു. ബ്രദർ. അനുഗ്രഹ് ജിയോ നേതൃത്വം കൊടുത്ത ആത്മീയ സംഗീത രാവിൽ പാസ്റ്റർ ഡേവ് സാവ്ലെർ സുവിശേഷ സന്ദേശം പങ്കുവെച്ചു. പാസ്റ്റർ ചാർളി ജോസഫ് നേതൃത്വം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തപ്പെട്ട പ്രസ്തുത കൂട്ടായ്മ, കേപ്പ് ബ്രിട്ടൺ സർവ്വകലാശാലയിൽ പഠനത്തിനായ് വന്ന വിദ്യാർത്ഥി സമൂഹത്തിനും, സിഡ്നിയിലെ ജനങ്ങൾക്കും അനുഗ്രഹത്തിനു കാരണമായ് മാറി. അടുത്ത മീറ്റിംഗ് ഏപ്രിൽ മാസം 10ാം തിയതി നടക്കുന്നതാണെന്നു സംഘാടകർ അറിയിച്ചു.


- Advertisement -

Comments are closed.