സ്റ്റീഫൻ സാമുവേലിന്റെ സംസ്കാരം ശനിയാഴ്ച ഫ്ളോറിഡയിൽ

വാർത്ത: നിബു വെള്ളവന്താനം

ഫ്ളോറിഡ: തുമ്പമൺ കല്ലുപുരയിൽ എബനേസർ ഹോമിൽ കെ. ഓ സാമുവേൽ മറിയാമ്മ ദമ്പതികളുടെ മകൻ സ്റ്റീഫൻ സാമുവേലിന്റെ (66) സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 12, 13 തീയതികളിൽ ഫ്ളോറിഡയിൽ നടത്തപ്പെടും.
ഭൗതീക ശരീരം വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെ ലേക്ക് ലാൻഡ് എബേനെസർ ഐ.പി.സി സഭാഹാളിൽ (5935 Strickland Ave, Lakeland, FL 33812) പൊതു ദർശനത്തിന് വയ്ക്കുന്നതും 13 ശനിയാഴ്ച രാവിലെ 9 ന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്. തുടർന്ന് 12 മണിക്ക് ഓക്ക് ഹിൽ ബറിയൽ പാർക്ക് സെമിത്തേരിയിൽ (4620 U.S Highway 98S, Lakeland, FL 33812) സംസ്കാരം നടത്തപ്പെടും.
ഭാര്യ: ഗ്രേസിയ്കുട്ടി സ്റ്റീഫൻ കോടുകുളഞ്ഞി തയ്യിൽ നെടിയേത്ത് കുടുംബാംഗമാണ്. മക്കൾ: ജെൻസി, ജിനോ, ജെയിൻ, ജസ്റ്റിൻ. മരുമക്കൾ: മനോജ്, സ്റ്റീഫൻ.
സഹോദരങ്ങൾ: പരേതയായ ലീലാമ്മ വർഗീസ്, മാധ്യമ പ്രവർത്തകരായ ജോയ് തുമ്പമൺ, ഉമ്മൻ എബനേസർ, ജോൺസൻ സാമുവേൽ (എല്ലാവരും യു.എസ്)

-ADVERTISEMENT-

You might also like