പാസ്റ്റർ സിസിൽ ചീരന്റെ (46) സംസ്കാരം നാളെ മാഞ്ചസ്റ്ററിൽ

ലണ്ടൻ: മാഞ്ചസ്റ്ററിലെ പെന്തെക്കോസ്ത് ചർച്ചിന്റെ പാസ്റ്റർ സിസിൽ എച്ച് ചീരന്റെ (46) സംസ്കാര ശുശ്രൂഷ മാഞ്ചസ്റ്റർ പെന്തെക്കോസ്ത് ചർച്ചിൽ നാളെ രാവിലെ 8 മണിക്ക് (ഇന്ത്യൻ സമയം ഉച്ചക്ക് 1.30 ന്) ആരംഭിക്കും. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി തൊടുവെട്ടി സ്വദേശിയാണ് പാസ്റ്റർ സിസിൽ. ഭാര്യ: ബിജി ചീരൻ മാഞ്ചസ്റ്റർ റോയൽ ഇൻഫെർമറി ആശുപത്രിയിൽ നഴ്സാണ്. ഗ്ലെൻ (19), ജെയ്ക് (15) എന്നിവർ മക്കളാണ്. മാഞ്ചസ്റ്ററിലെ മലയാളികൾക്കെല്ലാം സുപരിചിതനും ഏറെ പ്രിയങ്കരനുമായിരുന്ന പാസ്റ്റർ സിസിൽ കോവിഡ് ബാധിതനായി രണ്ടാഴ്ചയിലേറെയായി ചികിൽസയിലായിരിക്കെ ജനുവരി 10നാണ് നിത്യതയിൽ പ്രവേശിച്ചത്. പാസ്റ്റർ ചീരന്റെ മരണം മലയാളി പെന്തെക്കോസ്ത് സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരുന്നു. സംസ്കാര ശുശ്രൂഷ നാളെ യുകെ സമയം രാവിലെ 8 മുതൽ തത്സമയമായി ക്രൈസ്‌തവ എഴുത്തുപുരയിലും വീസ്ക്വയറിലും വീക്ഷിക്കാം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading