എഡ്മണ്ടെൻ ഫെയിത്ത് ക്രിസ്ത്യൻ അസംബ്ലി ഉപവാസ പ്രാർത്ഥന ഇന്ന് (ഡിസംബർ 26) മുതൽ

 

എഡ്മണ്ടെൻ: ഫെയിത്ത് ക്രിസ്ത്യൻ അസംബ്ലി സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ഡിസംബർ 26) മുതൽ ഡിസംബർ 30 ബുധൻ വരെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു.

ആൽബേർട്ടാ സമയം വൈകുന്നേരം 6.30 മുതൽ 8 മണി വരെ സൂം മാധ്യമത്തിലൂടെ നടത്തപ്പെടുന്ന പ്രാർത്ഥനകളിൽ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി , പാസ്റ്റർ കെ. ജെ. തോമസ് കുമളി, പാസ്റ്റർ ചെയ്‌സ് ജോസഫ്, പാസ്റ്റർ ജോ തോമസ് ബംഗളൂരു, പാസ്റ്റർ ജോർജ് എബനേസർ ബംഗളൂരു എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു.

ഫെയിത്ത് ക്രിസ്ത്യൻ അസംബ്ലി സഭയുടെ ക്വയർ കൂടാതെ അനുഗഹിത ഗായകൻ എബിൻ അലക്സ് ഗാനാശുശ്രുഷകൾക്ക് നേതൃത്വം നല്കുന്നതാണ്.

പാസ്റ്റർമാരായ മനീഷ് തോമസ്, റീനു രാജൻ എന്നിവർ യോഗങ്ങൾക്ക് നേതൃതം നൽകുന്നു.

സൂം ഐ. ഡി: 779 370 5855
പാസ്സ്‌വേർഡ്‌: 5732

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading