ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ ദ്വിദിന മാധ്യമ വെബിനാർ സമാപിച്ചു

നവി മുംബൈ : ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ദ്വിദിന മാധ്യമ വെബിനാറിന് അനുഗ്രഹമായ സമാപ്തി. ഒക്ടോബർ 26, 27 തീയതികളിൽ  വൈകിട്ട്‌ 7 മുതൽ 9 വരെ  നടന്ന യോഗങ്ങളിൽ മഹാരാഷ്ട്ര ചാപ്റ്റർ പ്രസിഡന്റ്‌ റവ:ഷാജി വർഗീസ്, പാസ്റ്റർ ഡെന്നി ഫിലിപ്പ് തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ അധ്യക്ഷത വഹിച്ചു.  26ന് വൈകിട്ട് ഡോക്ടർ ബാബു.കെ വർഗ്ഗീസ്സ്‌ – “നവഭാരത സ്യഷ്ടി, വർത്തമാന ഭാവി വെല്ലുവിളികൾ” എന്ന വിഷയത്തെ ആധാരമാക്കിയും, 27ന്  വൈകിട്ട്  ഡോക്ടർ മോഹൻദാസ്‌ വള്ളിക്കാവ് “ഭാരത പത്ര മാധ്യമങ്ങൾ -വികസനവും, പരിണാമവും” എന്ന  വിഷയത്തിലും ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രാരംഭ ദിനം വൈകിട്ട്    ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ബ്രദർ ഡാർവിൻ എം വിൽ‌സൺ വെബിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു.അനുഗ്രഹമായ ഗാനശുശ്രുഷകൾക്ക്  വിവിധ   ദിവസങ്ങളിലായി  ക്രൈസ്തവ എഴുത്തുപുരയുടെ  കുവൈറ്റ്‌ , ഖത്തർ ചാപ്റ്ററിലെ  അംഗങ്ങൾ നേതൃത്വം നൽകി. സൂം പ്ലാറ്റഫോംമിലൂടെ നടത്തിയ വെബിനാറിൽ ഇതര സാമൂഹിക മാധ്യമങ്ങളിലൂടെ അനേകർ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.