ക്രൈസ്തവ എഴുത്തുപുര ആലപ്പുഴ ജില്ലാ യൂണിറ്റ് രൂപീകരിച്ചു

ആലപ്പുഴ: ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററിന്റ പ്രവർത്തനങ്ങൾ വിപുലമാക്കുക എന്ന ഉദേശത്തോടെ ഓരോ ജില്ലയിലും യൂണിറ്റുകൾ തുടങ്ങുന്നതിന്റ ഭാഗമായി 2020 ഒക്ടോബർ 19ന് രാത്രി 8 മണി മുതൽ ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ പ്രസിഡന്റ്‌ ജിനു വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ആലപ്പുഴ യൂണിറ്റ് രൂപികരിച്ചു.

പാസ്റ്റർ ബ്ലെയ്സ് രാജുവിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിംഗിൽ കേരളാ ചാപ്റ്റർ സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തങ്ങളെ കുറിച്ച് വിശദീകരിച്ചു. ശ്രദ്ധയുടെ പ്രവർത്തനങ്ങളെപ്പറ്റി ഡോ.പീറ്റർ ജോയിയും സംസാരിച്ചു.

ക്രൈസ്തവ എഴുതുപുര ആലപ്പുഴ യൂണിറ്റ് അഗങ്ങളുടെ പേരുകൾ ആലപ്പുഴ ജില്ല കോർഡിനേറ്ററും കേരള ജോയിന്റ് സെക്രട്ടറിയുമായ ജെയ്സു വി ജോൺ പ്രഖ്യാപിച്ചു

പ്രസിഡന്റ്‌ പാസ്റ്റർ ബ്ലേസ് രാജു, വൈസ് പ്രസിഡന്റ്മാരായി പാസ്റ്റർ. ജസ്റ്റിൻ കെ എച്ച്,ബെൻസൺ ജോൺ മാവേലിക്കര, സെക്രട്ടറി പാസ്റ്റർ. റോബിൻ എബ്രഹാം, ജോയിന്റ് സെക്രട്ടറിമാരായി ഡിനു ടി മാത്യു, പ്രെസ്റ്റീൻ പി ജേക്കബ്, ട്രഷറർ ജീൻ ജി ടോം, മീഡിയ കൺവീനർ ജോഷി സാം, അപ്പർ റൂം കോഡിനേറ്റർ സിസ്റ്റർ റോസീന റോയ്, മിഷൻ കോഡിനേറ്റർ ഇവ.അനീഷ് വഴുവാടി, കമ്മിറ്റി മെംബേർസ് ബ്ലെസ്സൺ വർഗീസ് എബ്രഹാം, സിസ്റ്റർ ബിന്ദു മാത്യു, റോബിൻ തോമസ് മാത്യു, രഞ്ജു രവീന്ദ്രൻ, ബ്ലെസ്സൺ വി ഷിബു.

തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്കുവേണ്ടി കേരളാ ചാപ്റ്റർ ട്രെഷറർ പാസ്റ്റർ ബെൻസൻ വി.യോഹന്നാൻ അനുഗ്രഹ പ്രാർത്ഥന നടത്തി.
കേരള വൈസ് പ്രസിഡന്റ്‌ സുജ സജി, ജോയിന്റ് സെക്രട്ടറി ജെയ്സു വി ജോൺ, ഡോക്ടർ ബെൻസി ജി ബാബു എന്നിവർ ആലപ്പുഴ ജില്ല യൂണിറ്റ് കോഡിനേറ്റ്‌സ് ആയി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading