ക്രൈസ്തവ എഴുത്തുപുര ടിവി ചലഞ്ച് തുടരുന്നു

കോഴിക്കോട്: കോവിഡ് 19 വ്യാപനം മൂലം ഗവണ്മെന്റ് ക്ലാസുകൾ എല്ലാം ഓൺലൈൻ വഴി ആക്കിയിരിക്കുന്ന ഈ സമയത്ത് സാധാരണക്കാരായ കുട്ടിക്കൾ ടീവിയിലൂടെ ആണ് ക്ലാസ്സുകളിൽ പങ്കെടുക്കുന്നത്. എന്നാൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് ടിവി ഇല്ലാത്തത് കൊണ്ട് ക്ലാസുകളിൽ പങ്കെടുക്കുവാൻ സാധിക്കുന്നില്ല എന്ന് മനസിലാക്കി അങ്ങനെ ഉള്ള കുഞ്ഞുങ്ങൾക്ക് പഠന സഹായമായി റ്റി.വി വാങ്ങി നല്കുവാനായി ക്രൈസ്തവ എഴുത്തുപുരയും ക്രൈസ്തവ എഴുത്തുപുരയുടെ സാമൂഹിക സേവന വിഭാഗമായ ശ്രദ്ധയു കുഞ്ഞുങ്ങൾക്ക് ഒരു ടിവി എന്ന ഐറ്റി ചലഞ്ച് ഭാഗമായി
ക്രൈസ്തവ എഴുത്തുപുര കോഴിക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തേനിപാലം ( കാലിക്കറ്റ് യൂണിവേഴ്സിറ്റി) ഐപിസി സഭയിൽ വെച്ച് പഠന സഹായമായി ടെലിവിഷൻ നൽകി. ക്രൈസ്തവ എഴുത്തുപുര, കോഴിക്കോട് യൂണിറ്റിന്റെ പ്രസിഡന്റ്‌ പാസ്റ്റർ, സുനിൽ പി.തോമസ് സെക്രട്ടറി പാസ്റ്റർ ലിജോ കെ സാം, ഗുഡ്ന്യൂസ് ഓൺലൈൻ ചീഫ് സജി മത്തായി കാതേട്ട് എന്നിവർ സന്നിഹിതരായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading